വയനാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച്‌ നഗ്‌നചിത്രം പകർത്തി; കാഴ്ചവയ്ക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

Read More

കൽപ്പറ്റ - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ദമ്പതികൾ പിടിയിൽ. പുതാടി സ്വദേശികളായ പ്രജിത്ത് (48), ഭാര്യ സുജ്ഞാന (44) എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റുചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിതിനെ തുടർന്ന് മേൽ കോടതിയിൽ ജാമ്യാപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു പ്രതികൾ.
 2020-ൽ പ്രതികൾ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ലൈംഗികമായി ബന്ധപ്പെട്ട കാര്യം പരാതിപ്പെട്ടാൽ ഫോണിൽ പകർത്തിയ നഗ്‌നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. കൗൺസലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്.  പീഡനത്തിന് ഒത്താശ ചെയ്തതിനാണ് സുജ്ഞാനയ്‌ക്കെതിരെ കേസെടുത്തത്. കേസിലെ മറ്റൊരു പ്രതി സുരേഷ് കഴിഞ്ഞയാഴ്ച കൽപ്പറ്റ കോടതിയിൽ കീഴടങ്ങിയിരുന്നു. ഇയാളിപ്പോൾ റിമാൻഡിലാണ്.

Latest News