കൊച്ചി - പ്ലസ് ടു വിദ്യാർത്ഥിയായ കാമുകിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി റോഷനാണ് പോലീസിന്റെ പിടിയിലായത്.
എറണാകുളം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായത്. ഇക്കഴിഞ്ഞ ഡിസംബർ 27-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
റോഷനും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് റോഷൻ പെൺകുട്ടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇവിടെ വെച്ച് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി, പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസെന്ന് പോലീസ് പറഞ്ഞു.
ഗർഭിണിയായ വിവരം പെൺകുട്ടി സ്‌കൂളിലെ ഒരു അധ്യാപികയോടാണ് ആദ്യമായി പങ്കുവെച്ചത്. തുടർന്ന് ഇവർ മുഖേന വീട്ടുകാരെ അറിയിക്കുകയും പോലീസിൽ പരാതി നല്കുകയുമായിരുന്നു.