കാനഡയില്‍ 60,000 പേര്‍ക്ക് സ്ഥിരതാമസത്തിന് പെര്‍മിറ്റ്; ഭൂരിഭാഗവും ഇന്ത്യക്കാര്‍

ടൊറണ്ടോ- വിദേശ വിദ്യാര്‍ഥികളുടെ വരവ് പരിമിതപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്ന കാനഡയില്‍ കഴിഞ്ഞ വര്‍ഷം 62,410 പേര്‍ സ്ഥിരതാമസക്കാരായി. രാജ്യത്തിന്റെ ഇമിഗ്രേഷന്‍ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എല്ലാ വര്‍ഷവും കാനഡയില്‍ സ്ഥിരതാമസത്തിന് അര്‍ഹത നേടുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

വര്‍ധിച്ചുവരുന്ന പാര്‍പ്പിട പ്രതിസന്ധിക്കിടയിലാണ് അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ വരവ് പരിമിതപ്പെടുത്താന്‍ കാനഡ ആലോചിച്ചു വരുന്നത്.
2022ല്‍ 52,740 അന്താരാഷ്ട്ര ബിരുദധാരികളാണ് കാനഡയില്‍ സ്ഥിരതമാസ അനുമതി നേടിയത്.  കഴിഞ്ഞ വര്‍ഷം 9,670 പേരാണ് വര്‍ധിച്ചതെന്ന് 2023 നവംബറിലെ ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഡാറ്റ പറയുന്നു. കാനഡയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ ഇപ്പോള്‍  ഭൂരിഭാഗവും വിദേശ വിദ്യാര്‍ത്ഥികളും സ്ഥിര താമസക്കാരല്ലാത്തവരും താല്‍ക്കാലിക വിദേശ തൊഴിലാളികളുമാണ്.  

താങ്ങാനാവാത്ത പാര്‍പ്പിട വിലയും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും കാരണം സര്‍ക്കാര്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് രാജ്യത്തേക്ക് വരുന്ന വിദേശ വിദ്യര്‍ഥികളെ പരിമതപ്പെടുത്തുമെന്ന് കാനഡ അധികൃതര്‍ വ്യക്തമാക്കിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും താല്‍ക്കാലിക താമസക്കാരുടെയും എണ്ണം സൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.പെര്‍മിറ്റുകള്‍ പരിഷ്‌കരിക്കുക, സ്ഥിരതാമസക്കാരല്ലാത്തവരുടെ പ്രവേശനത്തിന് പരിധി നിശ്ചയിക്കുക തുടങ്ങിയ മാര്‍ഗങ്ങളും ആലോചിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

കനഡയില്‍ സ്ഥിര താമസത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര  വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി മാര്‍ഗങ്ങള്‍  ലഭ്യമാണ്. ഇവയില്‍ ഏറ്റവും വേഗം സാധ്യമാകുന്നത് എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമാണ്. ഇന്ത്യയും കാനഡയും തമ്മിലുള്ള തമ്മിലുള്ള നയതന്ത്ര തര്‍ക്കം കാരണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പെര്‍മിറ്റുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം നാല് ശതമാനം കുറഞ്ഞു. എന്നിരുന്നാലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തന്നെയാണ്  ഏറ്റവും മുന്നിലെന്ന് മില്ലര്‍ പറയുന്നു. 2023ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 3,30,000 പുതിയ കുടിയേറ്റക്കാരും വിദ്യാര്‍ത്ഥികളും കാനഡയില്‍ താമസിക്കുന്നുണ്ട്.

VIDEO സാനിയ മിര്‍സയെ എന്തിനുകെട്ടി; ഷാരൂഖ് ഖാന്റെ ചോദ്യത്തിന് ശുഐബ് മാലിക്കിന്റെ മറുപടി

VIDEO ജയ് ശ്രീറാം വിളിച്ച് ചര്‍ച്ചിനു മുകളില്‍ കാവിക്കൊടി കെട്ടി, വൈറല്‍ വീഡിയോ

മുഹബ്ബത്ത് കി ദുകാന്‍; രാഹുൽ ഗാന്ധിയുടെ ചുംബനം വൈറലായി

 

Latest News