Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO സാനിയ മിര്‍സയെ എന്തിനുകെട്ടി; ഷാരൂഖ് ഖാന്റെ ചോദ്യത്തിന് ശുഐബ് മാലിക്കിന്റെ മറുപടി

മുംബൈ- പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക് പാകിസ്ഥാന്‍ നടി സന ജാവേദുമായുള്ള തന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനു പിന്നാലെ പഴയ വീഡിയോകള്‍ ധാരാളമായി പ്രചരിക്കുന്നു.
ഇന്ത്യയിലേയും പാകിസ്ഥാനിലേയും  ആരാധകരെ ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു ശുഐബിന്റെ വെളിപ്പെടുത്തല്‍.
ജനുവരി 20നായിരുന്നു വിവാഹ ചടങ്ങുകള്‍. അല്‍ഹംദുല്ലിലാഹ് ,നിങ്ങളെ ജോഡികളായി സൃഷ്ടിച്ചു എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ശുഐബ് നടത്തിയ വെളിപ്പെടുത്തലിനു ശേഷമാണ് സാനിയ മിര്‍സയുടെ കുടുംബം വിവാഹമോചനം സ്ഥിരീകരിച്ചത്. മാസങ്ങള്‍ക്ക് മുമ്പേ വിവാഹ മോചിതരായെന്നും ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് സാനിയ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ പ്രചരിച്ചതോടെ ശുഐബിന്റെയും സാനിയയുടെയും പഴയ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. ഇവയില്‍ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനുമായുള്ള ഇരുവരുടേയും അഭിമുഖത്തിന്റെ  ക്ലിപ്പ് ശ്രദ്ധ കൂടുതല്‍ വൈറലായി.
 സാനിയയോട് അവരുടെ പെട്ടെന്നുള്ള വിവാഹത്തിലേക്ക് നയിച്ചത് എന്താണെന്നാണ് ഷാരൂഖ് ഖാന്‍ ചോദിക്കുന്നത്. ഞാന്‍ അവനില്‍ ഒരുപാട് കണ്ടിട്ടുണ്ട്. അവന്‍ തികച്ചും ലജ്ജാശീലനാണ്, എങ്ങനെ സംസാരിക്കണമെന്ന് അവനെ പഠിപ്പിക്കണം-ഇതായിരുന്നു സാനിയയുടെ മറുപടി.
ഇതോ ചോദ്യം ശുഐബിനോട് ചോദിച്ചപ്പോള്‍ ആലോചിക്കാന്‍ സമയം കിട്ടിയിലെന്നും അതിനുമുമ്പെ വിവാഹം നടന്നുവെന്നായിരുന്നു പ്രതികരണം.
'സോച്ച്‌നേ കാ ടൈം നഹീ മിലാ ഔര്‍ ഉസ്സെ പെഹലേ ശാദി ഹോഗയി.  
ഈ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ധാരാളം പേരാണ് സാനിയ മിര്‍സക്ക് പിന്തുണയുമായി രംഗത്തുവന്നത്. ശുഐബ് കാണിച്ചത് വഞ്ചനയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ നിരാശ പ്രകടിപ്പിച്ചു.
സാനിയ മിര്‍സയും ശുഐബ് മാലിക്കും 2010ല്‍ ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ വെച്ചാണ് വിവാഹിതരായത്. അഞ്ച് വയസ്സായ മകനുണ്ട്. ഇഷാന്‍ മിര്‍സ മാലിക്.

 

 

Latest News