മുഹബ്ബത്ത് കി ദുകാന്‍; രാഹുൽ ഗാന്ധിയുടെ ചുംബനം വൈറലായി

ന്യൂദല്‍ഹി- അസമില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വാഹനത്തിനു മുന്നിലെത്തി  മോഡിക്ക് ജയ് വിളിച്ച് ജയ് ശ്രീറാം മുഴക്കിയ ബി.ജെ.പി നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്‌ളൈയിംഗ് കിസ് നല്‍കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു.
ഞങ്ങളുടെ മുഹബ്ബത് കി ദുകാന്‍ എല്ലാവര്‍ക്കു വേണ്ടിയും തുറന്നിട്ടിരിക്കയാണെന്ന് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
അസമില്‍ യാത്ര തുടരുന്നതിനിടെ  ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ സംഭവം വിവരിച്ച രാഹുല്‍ ഗാന്ധി  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയോ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെയോ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കി.  
'ഏതാണ്ട് 23 കിലോമീറ്റര്‍ മുമ്പ്, ഏകദേശം 20-25 ബി.ജെ.പി പ്രവര്‍ത്തകര്‍ വടിയുമായി ഞങ്ങളുടെ ബസിന് മുന്നില്‍ വന്നു, ഞാന്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവര്‍ ഓടിപ്പോയി... കോണ്‍ഗ്രസിന് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പേടിയാണെന്ന് അവര്‍ കരുതുന്നു. എന്തൊരു സ്വപ്നമാണ് അവര്‍ കാണുന്നത്? അവര്‍ക്ക് എത്ര പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും കീറാന്‍ കഴിയും. ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല, ശല്യപ്പെടുത്തുന്നില്ല. ഞങ്ങള്‍ക്ക് ആരെയും പേടിയില്ല, നരേന്ദ്രമോഡിയോ യാ മുഖ്യമന്ത്രിയെയോ ഞങ്ങള്‍ ഭയപ്പെടുന്നില്ല- അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജയറാം രമേശിന്റെ വാഹനത്തിന് നേരെ അസമില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി കോണ്‍ഗ്രസ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍,  ജയ് ശ്രീറാം, മോഡി എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചപ്പോള്‍ രാഹുല്‍ ഞെട്ടിപ്പോയി എന്നാണ് ബിജെപി അവകാശപ്പെട്ടത്.

അയോധ്യയിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാനുള്ള ക്ഷണം ഹിന്ദു വിരുദ്ധ കോണ്‍ഗ്രസ് നിരസിച്ചതിന് ശേഷം, അദ്ദേഹം ഇത്രയധികം പരിഭ്രാന്തനാണെങ്കില്‍, വരും ദിവസങ്ങളില്‍ അദ്ദേഹം ഈ രാജ്യത്തെ ജനങ്ങളെ എങ്ങനെ നേരിടും. ?' ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വീഡിയോ ടാഗ് ചെയ്തുകൊണ്ട് എക്‌സില്‍ പറഞ്ഞു.

ബാബരിയാണ് നീതി, ആ താഴികക്കുടങ്ങള്‍ എക്കാലത്തും ജ്വലിച്ചുനില്‍ക്കും-പി മുജീബ് റഹ്മാന്‍

തലങ്ങും വിലങ്ങും ബൈക്കുകള്‍; സൗദി റോഡുകളില്‍ ചങ്കിടിപ്പ്

Tags

Latest News