പഞ്ചാബ് എഫ്‌സി 0-ഗോകുലം കേരള എഫ്‌സി 0
ഭുവനേശ്വര്‍: കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് സി മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയും ഗോകുലം കേരള എഫ്‌സിയും ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിച്ചു. രണ്ട് ടീമുകളും നേരത്തെ പുറത്തായിരുന്നു.
ആദ്യ പകുതിയില്‍ മിഡ്ഫീല്‍ഡില്‍ പന്ത് കൈവശം വെക്കുന്നതിന് പരിശ്രമിച്ച ഇരുടീമുകള്‍ക്കും വ്യക്തമായ മേല്‍ കൈ നേടാനായില്ല. രണ്ടാം പകുതിയില്‍ ഗോള്‍ എന്നുറപ്പിച്ച അവസരങ്ങള്‍ പലതും ലക്ഷ്യം തെറ്റി പോയികൊണ്ടേയിരുന്നു. കളിയുടെ അവസാന നിമിഷം ഗോകുലത്തിന്റെ ബാസിത്തിന് റെഡ് കാര്‍ഡ് കിട്ടിയതിനാല്‍ പത്ത് പേരുമായാണ് ടീം ഫിനിഷ് ചെയ്തത്. ഗോകുലത്തിന്റെ ഐ ലീഗ് മത്സരങ്ങള്‍ ഫെബ്രുവരി ആദ്യ വാരമാണ് വീണ്ടും തുടങ്ങുന്നത്.