Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാത്-ചി സഖ്യം ഫൈനലില്‍ തോറ്റു, ഇന്ത്യ ഓപണ്‍ വിദേശികള്‍ തൂത്തുവാരി

ന്യൂദല്‍ഹി - ഇന്ത്യക്കാരാരും കിരീടം നേടുന്നതു കാണാതെ ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍ ന്യൂദല്‍ഹിയില്‍ സമാപിച്ചു. പുരുഷ ഡബ്ള്‍സില്‍ ആവേശകരമായ ഫൈനലില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ജോഡി സാത്വിക് രംഗിറെഡ്ഢിയും ചിരാഗ് ഷെട്ടിയും 21-15, 11-21, 18-21 ന് തോറ്റു. 
ചൈനയുടെ ഷി യുക്വിയാണ് പുരുഷ ചാമ്പ്യന്‍. വനിതാ വിഭാഗത്തില്‍ തായ് സു യിംഗ് കിരീടം നേടി. പുരുഷ ഡബ്ള്‍സില്‍ കൊറിയക്കാരായ മിന്‍ ഹ്യുക് കാംഗ്-സ്യുംഗ് ജേ സ്യോ സഖ്യവും വനിതാ ഡബ്ള്‍സില്‍ ജപ്പാന്റെ മായു മാറ്റ്‌സുമോടൊ-വകാന നഗരാഹ ജോഡിയും ചാമ്പ്യന്മാരായി. മിക്‌സഡ് ഡബ്ള്‍സില്‍ തായ്‌ലന്റിന്റെ ദേചാപോള്‍ പുവാറുക്രോ- സപിസ്രീ തേരാറ്റ് സഖ്യത്തിനാണ് കിരീടം. 
പുരുഷ സിംഗിള്‍സില്‍ ഹോങ്കോംഗിന്റെ ലീ ച്യൂക് യൂവിന്റെ ശക്തമായ പോരാട്ടം അതിജീവിച്ചാണ് ഷി യുക്വി കിരീടത്തില്‍ മുത്തമിട്ടത് (23-21, 21-17). രണ്ടാം തവണയാണ് ഇരുപത്തേഴുകാരന്‍ ഇന്ത്യ ഓപണ്‍ നേടുന്നത്. 2018 ലായിരുന്നു നേരത്തെ ചാമ്പ്യനായത്. കഴിഞ്ഞയാഴ്ച ഷി മലേഷ്യന്‍ ഓപണില്‍ റണ്ണര്‍അപ്പായിരുന്നു. 
ഒളിംപിക് ചാമ്പ്യന്‍ ചെന്‍ യുഫെയെ കീഴടക്കിയാണ് തായ് വനിതാ ചാമ്പ്യനായത് (21-16, 21-12). ഒളിംപിക് ഫൈനലില്‍ തായ് സുവിനെ കീഴടക്കിയാണ് ചെന്‍ സ്വര്‍ണം നേടിയത്. 
 

Latest News