വളര്‍ത്തുനായ നാല് അയല്‍വാസികളെ കടിച്ചു; ഉടമക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ, നഷ്ടപരിഹാരവും നല്‍കണം

അഹമ്മദാബാദ്- വളര്‍ത്തുനായ അയല്‍വാസികളെ ആക്രമിച്ച കേസില്‍ ഉടമക്ക് രു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ അഹമ്മദാബാദ് സെഷന്‍സ് കോടതിയാണ് 54 കാരനായ ഭദ്രേഷ് പാണ്ഡ്യ എന്നയാള്‍ക്ക്  ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. ഒരു മാസത്തിനകം കീഴടങ്ങണം. പ്രതിക്ക് 1500 രൂപയുടെ പിഴ വിധിച്ച കോടതി നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ നാലുപേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും നിര്‍ദേശിച്ചു.
2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. അവിനാശ് പട്ടേല്‍, മകന്‍ ജയ്, സഹോദരിയുടെ മകനായ തക്ശില്‍, വ്യോം എന്നുപേരുള്ള മറ്റൊരു കുട്ടി എന്നിവരെയാണ് പാണ്ഡ്യയുടെ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട നായ ആക്രമിച്ചത്.
പട്ടേല്‍ നല്‍കിയ പരാതിയിലാണ് നായയുടെ ഉടമക്കെതിരെ കേസെടുത്തത്. നായയെ കെട്ടിയിടാതിരുന്നതിനാലാണ് തങ്ങള്‍ക്ക് കടിയേറ്റതെന്നാണ്  പരാതിയില്‍ ആരോപിച്ചിരുന്നത്.
കേസ് പരിഗണിച്ച മെട്രോപൊളിറ്റന്‍ കോടതി 2020 ജനുവരിയില്‍ പാണ്ഡ്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാണ്ഡ്യക്ക് ഒരു വര്‍ഷത്തെ തടവ് വിധിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും നായ ഭിഷണിയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. 1,500 രൂപ പിഴയും  ചുമത്തി. ഈ വിധിക്കെതിരെയാണ് പാണ്ഡ്യ സെഷന്‍സ് കോടതിയെ സമീപിച്ചത്.

വ്യക്തികള്‍ക്ക് ആദായ നികുതി; നിലപാട് വ്യക്തമാക്കി സൗദി ധനമന്ത്രി

സാനിയ മിർസയുമായി വേര്‍പിരിയില്ലെന്ന സൂചനകള്‍ക്കിടെ ഞെട്ടലായി ശുഐബിന്റെ വിവാഹ വാര്‍ത്ത

സെക്‌സ് ചിത്രങ്ങളും വീഡിയോകളും; ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും വശീകരിക്കപ്പെടുന്ന കുട്ടികളുടെ ഞെട്ടിക്കുന്ന കണക്ക്

Latest News