സാന്‍ഫ്രാന്‍സിസ്‌കോ-ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ആപ്പുകളില്‍ പ്രതിദിനം ഒരു ലക്ഷം കുട്ടികള്‍ വരെ ലൈംഗിക പീഡനത്തിനിരയാകുന്നുവെന്ന് ആഭ്യന്തര കണക്ക്. മുതിര്‍ന്നവരുടെ ലൈംഗിക അവയവങ്ങള്‍ കാണിക്കുന്നതുള്‍പ്പെടെയുള്ള അതിക്രമങ്ങളുടെ മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്നത്.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന കേസിന്റെ രേഖകളിലാണ് 2021 മുതല്‍ പ്രതിദനം ഒരു ലക്ഷം കുട്ടികള്‍ വരെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന കണക്കുള്ളത്.
ഇന്റര്‍നെറ്റില്‍ പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കാനുള്ള മെറ്റയുടെ ശ്രമങ്ങള്‍ ദുര്‍ബലമാണെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ന്യൂ മെക്‌സിക്കോയിലെ അറ്റോര്‍ണി ജനറല്‍ നല്‍കിയ പരാതിയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്ളത്.
2020 ല്‍ മെറ്റ ജീവനക്കാര്‍ നടത്തിയ ആഭ്യന്തര ചാറ്റിന്റെ വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ദുരുപയോഗം തടയാന്‍ കമ്പനി ഒന്നും ചെയ്യുന്നില്ലെന്നാണ് ഒരു ജീവനക്കാരന്‍ മറ്റൊരു ജീവനക്കാരിക്ക് നല്‍കുന്ന മറുപടി.
12 വയസ്സുള്ള തന്റെ കുട്ടിയെ ഫേസ്ബുക്കില്‍ ചൂഷണത്തിനിരയായെന്ന ആപ്പിള്‍ എക്‌സിക്യൂട്ടീവിന്റെ പരാതിയോട് മെറ്റ ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ പ്രതികരിച്ച വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ആപ്പിള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ കണ്ടെത്തിയ പല പ്രശ്‌നങ്ങളും കമ്പനി പരിഹരിച്ചതായി മെറ്റാ വക്താവ് അവകാശപ്പെടുന്നു.
കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷാ നയങ്ങള്‍ ലംഘിച്ചതിന് ഒരു മാസം മാത്രം അഞ്ച് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായാണ് കമ്പനി അറിയിച്ചത്.
ഈ വാർത്തകളും വായിക്കുക
VIDEO രാമഭജനക്കൊപ്പം നൃത്തം ചെയ്ത് അധ്യാപികയും വിദ്യാര്‍ഥികളും; വീഡിയോ വൈറലായി
ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിലൂടെ രാമരാജ്യത്തിന് അടിത്തറയായി-ബസവരാജ് ബൊമ്മൈ