Sorry, you need to enable JavaScript to visit this website.

വ്യക്തികള്‍ക്ക് ആദായ നികുതി; നിലപാട് വ്യക്തമാക്കി സൗദി ധനമന്ത്രി

വ്യക്തികള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍വ്യക്തമാക്കി. വ്യാപാര മേഖലയിലും കമ്പനികള്‍ക്കും പുതിയ നികുതികള്‍ ഏര്‍പ്പെടുത്താനും ആലോചനയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. നിലവില്‍ വാറ്റും കമ്പനികള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ആദായനികുതിയുമുണ്ട്. കൂടാതെ സ്വദേശികള്‍ക്ക് സകാത്തുമണ്ട്. ഇത് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല- അല്‍ജദ്ആന്‍ പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയിലുള്ള ചില ഭാരങ്ങള്‍ യുക്തിസഹമാക്കി കൂടുതല്‍ ബിസിനസ് സൗഹൃദമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാനിയ മിർസയുമായി വേര്‍പിരിയില്ലെന്ന സൂചനകള്‍ക്കിടെ ഞെട്ടലായി ശുഐബിന്റെ വിവാഹ വാര്‍ത്ത

 

Latest News