Sorry, you need to enable JavaScript to visit this website.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്; സാമ്പത്തിക ഞെരുക്കം കൊടുമുടിയിൽ, ആശങ്കയോടെ ഉദ്യോഗാർത്ഥികൾ

- പോയവർഷം കേരള​ പി.എസ്.സി നൽകിയത് 34,110 നിയമന ശിപാർശ; കൂടുതൽ നിയമനം പോലീസിൽ

തിരുവനന്തപുരം - പോയവർഷം കേരള പി.എസ്.സി മുഖേന അയച്ചത് 34,110 നിയമന ശിപാർശകളെന്ന് അധികൃതർ. കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് 2023-ലാണ്. 
 ഇതിൽ ഏറ്റവും കൂടുതൽ നിയമന ശിപാർശ അയച്ചത് പോലീസ് സേനയിലേക്കാണ്, 5852 പേർക്ക്. നിയമന ശിപാർശക്കത്തിൽ രണ്ടാംസ്ഥാനത്താണ് പൊതുവിദ്യാഭ്യാസ മേഖല, പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ വിവിധ ലിസ്റ്റുകളിൽ പെട്ട് കാത്തിരിക്കുമ്പോഴും 5777 പേർക്കേ വിദ്യാഭ്യാസരംഗത്ത് നിയമന അറിയിപ്പ് അയക്കാനായുളളൂ. ആരോഗ്യവകുപ്പിലാകട്ടെ 2583 പേർക്കെ നിയമന കത്ത് അയക്കാനായുള്ളൂ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 തദ്ദേശം 1494, റവന്യു 978, മെഡിക്കൽ 894, ജുഡീഷ്യറി 906, ഫയർ ആൻഡ് റെസ്‌ക്യു 806, ജലസേചനം 819, പൊതുമരാമത്ത് 793, വനം വന്യജീവി 758, കർഷക ക്ഷേമം 325, കോളേജ് വിദ്യാഭ്യാസം 301, സാങ്കേതിക വിദ്യാഭ്യാസം 273, ഹയർ സെക്കൻഡറി 337, എക്‌സൈസ് 560, പൊതുഭരണം 318, പി.എ.സി 124, ധനകാര്യം 116, സർവകലാശാല 560, കെ.എസ്.ഇ.ബി 209, കെ.എസ്.എഫ്.ഇ 51, ഗ്രാമവികസനം 349, വനിതാ ശിശുവികസനം 319, സാമൂഹിക നീതി 55, മോട്ടോർ വാഹനവകുപ്പ് 90, ചരക്ക് സേവന നികുതി 85 എന്നിങ്ങനെയാണ് മറ്റു നിയമനങ്ങളെന്നും അധികൃതർ വ്യക്തമാക്കി.
 പിന്നിട്ട വർഷം റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണുണ്ടായത്. പ്രതിവർഷം സാധാരണ 700 റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കുമ്പോൾ 2023-ലിത് 1100 കടന്നു. ഇത്രയും റാങ്ക് ലിസ്റ്റുകളിലായി പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് സംസ്ഥാനത്ത് തൊഴിൽരഹിതരായും മറ്റും നിയമനം കാത്തുകഴിയുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കം മൂലം സർക്കാർ പല ലിസ്റ്റുകളും കണ്ടില്ലെന്നു നടിക്കുന്നതിനാൽ അർഹരായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ തൊഴിൽരഹിതരായി കഷ്ടപ്പെടുകയാണ്. ഈ ലിസ്റ്റുകളിലെ ഒഴിവുകളെല്ലാം നികത്തി സംസ്ഥാനത്തെ യുവജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സർക്കാറിന് അവശേഷിക്കുന്ന കാലയളവ് കൊണ്ട് സാധിക്കുമോ? എന്നാണ് ഓരോ തൊഴിൽ രഹിതരുടേയും ആധി. 
 അതിനിടെ, ഇത്രയേറെ തൊഴിൽരഹിതർ തെക്കു-വടക്ക് നടക്കുമ്പോഴും  എം.എൽ.എമാരുടെയും മന്ത്രിമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പരിധിവിട്ട ആനുകൂല്യങ്ങളിൽ കുറവ് വരുത്താനോ, സർക്കാർ സംവിധാനങ്ങളിലെ ധൂർത്തുകളോട് നോ പറയാനോ സർക്കാറിന് സാധിക്കുന്നില്ലെന്ന കടുത്ത വിമർശവും പൊതുവേയുണ്ട്. എന്തായാലും ഒരു സർക്കാർ ജോലിയെന്ന ഉദ്യോഗാർത്ഥികളുടെയും കുടുംബത്തിന്റെയും ആഗ്രഹം ഈ സർക്കാർ ഇറങ്ങും മുമ്പേ പൂവണയിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്. പക്ഷേ, ഉദ്യോഗാർത്ഥികളെ നിരാശരാക്കാതെ സമയബന്ധിതമായി, അതെത്ര കണ്ട് സാധ്യമാവുമെന്ന് കാലം തെളിയിക്കേണ്ടതാണ്.
 2016 മെയ് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 2017-ലാണ് ഏറ്റവും കൂടുതൽ പേർക്ക് പി.എസ്.സി മുഖേന നിയമനം ലഭിച്ചത്. അന്ന് 35,911 പേർക്കാണ് സർക്കാർ സർവീസിൽ നിയമനം ലഭിച്ചത്. 2016 മെയ് മുതൽ ഡിസംബർ വരെയായി 26,247 പേർക്ക് നിയമനം നൽകിയപ്പോൾ പിന്നീടുള്ള വർഷങ്ങളിലെ നിയമനക്കണക്ക് (ബ്രാക്കറ്റിൽ) ഇപ്രകാരമാണ്. 2017-(35,911), 2018-(28,025), 2019-(34,854), 2020-(25,913), 2021-(26,724), 2022-(23,053), 2023-(34,110).

 

വായിക്കുക....

കോഴിക്കോട്ട് 20 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോൺഗ്രസ് നേതാവ് ടി സിദ്ദീഖിന്റെ ഭാര്യ അടക്കം അഞ്ചു പേർക്കെതിരേ കേസ് 

'രാമക്ഷേത്രം പണിതത് തർക്കഭൂമിയിലല്ല'; കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പാലിച്ചില്ലെന്ന് ദിഗ്‌ വിജയ് സിംഗ്

പി.കെ കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ; ഏറ്റെടുത്ത് സമസ്ത സത്യസരണി ഗ്രൂപ്പ്

 

Latest News