13-കാരനുനേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ

തിരുവനന്തപുരം - തിരുവനന്തപുരം - കാട്ടാക്കടയിൽ 13-കാരനുനേരെ ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയിൽ പാസ്റ്റർ അറസ്റ്റിൽ. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശി പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 
 ഇന്നലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിലാണ് 13-കാരനെ പരിചയപ്പെടുകയും ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതെന്നും ബന്ധുക്കൾ പരാതിയിൽ വ്യക്തമാക്കി. പാസ്റ്ററെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തന്റെ കൈയിലുള്ള ടാബ് നന്നാക്കി തരുമോ എന്ന് ചോദിച്ച് കുട്ടിയെ  അശ്ലീല ചിത്രങ്ങൾ കാണിച്ച് സ്വാധീനിക്കാനായിരുന്നു ശ്രമം. കുട്ടി പിന്തിരിഞ്ഞതോടെ ലൈംഗികമായി ഉപദ്രവിക്കാനും പണവും ഭക്ഷണവും മറ്റും വാഗ്ദാനംചെയ്ത് പ്രലോഭിപ്പിക്കാനും ശ്രമമുണ്ടായെന്ന് പ്രായപൂർത്തിയാകാത്ത കുട്ടി മൊഴി നൽകിയതായി പോലീസ് പ്രതികരിച്ചു.

വായിക്കുക....

കോഴിക്കോട്ട് 20 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോൺഗ്രസ് നേതാവ് ടി സിദ്ദീഖിന്റെ ഭാര്യ അടക്കം അഞ്ചു പേർക്കെതിരേ കേസ് 

'രാമക്ഷേത്രം പണിതത് തർക്കഭൂമിയിലല്ല'; കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പാലിച്ചില്ലെന്ന് ദിഗ്‌ വിജയ് സിംഗ്

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്; സാമ്പത്തിക ഞെരുക്കം കൊടുമുടിയിൽ, ആശങ്കയോടെ ഉദ്യോഗാർത്ഥികൾ

പി.കെ കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ; ഏറ്റെടുത്ത് സമസ്ത സത്യസരണി ഗ്രൂപ്പ്

Latest News