മലപ്പുറം അരീക്കോട്ട് രേഖകളില്ലാതെ പത്തുലക്ഷം രൂപ പിടികൂടി; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

(അരീക്കോട്) മലപ്പുറം - രേഖകളില്ലാതെ പത്തുലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മാനിപുരം സ്വദേശി നജ്മുദ്ദീ(37)നാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ അരീക്കോട് കടുങ്ങല്ലൂർ ഹാജിയാർ പടിയിൽ വച്ച് പണം കാറിൽ കടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ പണം കൊടുത്തു വരുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം.
 മലപ്പുറം ജില്ല പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.ഐ ആൽവിൻ വർക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം സഹിതം യുവാവിനെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പണം സഹിതം മഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

വായിക്കുക....

ഭാര്യക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; കേസിനാസ്പദമായ ഇടപാട് ഭാര്യ രാജിവെച്ച ശേഷമെന്നും ടി സിദ്ദീഖ്

കോഴിക്കോട്ട് 20 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോൺഗ്രസ് നേതാവ് ടി സിദ്ദീഖിന്റെ ഭാര്യ അടക്കം അഞ്ചു പേർക്കെതിരേ കേസ് 

13-കാരനുനേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ

'രാമക്ഷേത്രം പണിതത് തർക്കഭൂമിയിലല്ല'; കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പാലിച്ചില്ലെന്ന് ദിഗ്‌ വിജയ് സിംഗ്

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്; സാമ്പത്തിക ഞെരുക്കം കൊടുമുടിയിൽ, ആശങ്കയോടെ ഉദ്യോഗാർത്ഥികൾ

പി.കെ കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ; ഏറ്റെടുത്ത് സമസ്ത സത്യസരണി ഗ്രൂപ്പ്

Latest News