'രാമക്ഷേത്രം പണിതത് തർക്കഭൂമിയിലല്ല'; കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പാലിച്ചില്ലെന്ന് ദിഗ്‌ വിജയ് സിംഗ്

- ക്ഷേത്രം പണിയുന്നത് മുൻ പ്രധാനമന്ത്രി നരസിംഹ റാവു കൈമാറിയ ഭൂമിയിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്
ന്യൂഡൽഹി 
- അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് പണിത രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം അടുത്തിരിക്കേ, ക്ഷേത്രം നിർമിച്ച സ്ഥലത്തെച്ചൊല്ലി ചോദ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌ വിജയ് സിംഗ്.
 തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് സുപ്രീം കോടതി വിധിച്ചിട്ടും എന്തുകൊണ്ട് അത് അവിടെ തന്നെ നിർമിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. രാമക്ഷേത്ര നിർമാണം നടക്കുന്നത് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിന് 150 വർഷത്തെ പഴക്കമുണ്ട്. രാമൻ ജനിച്ചിടത്തും മസ്ജിദ് നിലനിന്നിരുന്നിടത്തും ക്ഷേത്രം പണിയണമെന്നതായിരുന്നു തർക്കത്തിന്റെ കാതൽ. തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് സുപ്രീം കോടതി വിധിച്ചപ്പോൾ എന്തുകൊണ്ട് അത് അവിടെ തന്നെ നിർമിച്ചില്ല. ഇപ്പോൾ രാമക്ഷേത്ര നിർമാണം നടക്കുന്നത് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയാണ് 22ന് നടക്കുന്നതെന്നും അതിനാലാണ് കോൺഗ്രസ് പ്രതിഷ്ഠ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം ചോദ്യത്തോടായി പ്രതികരിച്ചു. നിർമാണം പൂർത്തിയായ ശേഷം ഞങ്ങൾ രാമക്ഷേത്രത്തിൽ ദർശനം നടത്തും. ഭഗവാൻ രാമനിൽ വിശ്വാസമുണ്ട്. ശ്രീരാമനെ കാണാൻ ഞങ്ങൾ ധൃതി കാണിക്കുന്നില്ല. അയോധ്യയിലെ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായ ശേഷം ഞങ്ങൾ അവിടെ പോകും. പിന്നെ, ഭഗവാൻ രാമനെ കാണാൻ ഞങ്ങൾക്ക് ക്ഷണത്തിന്റെ ആവശ്യമില്ല. മറ്റൊന്ന്, നിർമാണം നടക്കവേ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് ഹൈന്ദവ വേദങ്ങളിൽ പറയുന്നില്ല. മാത്രവുമല്ല, ബി.ജെ.പിയും വി.എച്ച്.പിയും ആർ.എസ്.എസും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ക്ഷേത്രപ്രതിഷ്ഠയെ ഒരു ഇവന്റാക്കിയിരിക്കുകയാണ്. ശങ്കരാചാര്യർ ഉൾപ്പെടെയുള്ളവർ അവിടേക്ക് പോകുന്നില്ല. നിർമോഹി അഖാഡയുടെ അവകാശങ്ങൾ തട്ടിയെടുത്തതായും ദിഗ്‌ വിജയ് സിങ് ആരോപിച്ചു.

 

വായിക്കുക....

കോഴിക്കോട്ട് 20 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോൺഗ്രസ് നേതാവ് ടി സിദ്ദീഖിന്റെ ഭാര്യ അടക്കം അഞ്ചു പേർക്കെതിരേ കേസ് 

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്; സാമ്പത്തിക ഞെരുക്കം കൊടുമുടിയിൽ, ആശങ്കയോടെ ഉദ്യോഗാർത്ഥികൾ

പി.കെ കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ; ഏറ്റെടുത്ത് സമസ്ത സത്യസരണി ഗ്രൂപ്പ്

നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി

Latest News