Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി

ദാവോസ്- ഗാസയില്‍ വെടിനിര്‍ത്തലുണ്ടാവാതെ ഇസ്രായിലുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചക്ക് സൗദി അറേബ്യ തയാറാവില്ലെന്ന് അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ അല്‍ സൗദ് രാജകുമാരി പറഞ്ഞു. ഇക്കാര്യത്തില്‍ സൗദിയുടെ നിലപാട് സുവ്യക്തമാണെന്നും ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറത്തില്‍ അവര്‍ പറഞ്ഞു.
ഒരു സ്ഥലത്ത് സംഘര്‍ഷം തുടരുകയും, നിര്‍ബാധം കൊല നടക്കുകയും ചെയ്യുമ്പോള്‍ അടുത്ത ദിവസം ചര്‍ച്ചക്ക് പോകാന്‍ നമുക്കാവില്ലെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം സൗദി -ഇസ്രായില്‍ ബന്ധം സാധാരണ നിലയിലാകുന്നത് ഗാസ യുദ്ധം അവാസാനിക്കുന്നതിന് നിര്‍ണായകമാകുമെന്ന് ഇസ്രായില്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലാകെ വലിയൊരു മാറ്റത്തിനും അത് കാരണമാകും. എന്നാല്‍ അതിപ്പോഴും വളരെ ദുര്‍ഘടമാണ്, ശരിയാവാന്‍ വളരെയേറെ സമയമെടുക്കുകയും ചെയ്യും. എന്നാല്‍ ലോകത്തിന് മുന്നോട്ട് നീങ്ങാനും, മേഖലയുടെ ശോഭനമായ ഭാവിക്കും അത് വലിയൊരു അവസരമായിരിക്കുമെന്നും ഇസ്രായില്‍ പ്രസിഡന്റ് പറഞ്ഞു.
മേഖലയുടെ സമാധാനമെന്നത് ഇസ്രായിലിന്റെ സമാധാനം കൂടിയാണെന്ന് കഴിഞ്ഞ ദിവസം ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിച്ച സൗദി വിദേശകാര്യ മന്ത്രി ഫൈസന്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞിരുന്നു. വിശാലമായ രാഷ്ട്രീയ ഉടമ്പടിയുടെ ഭാഗമായി ഇസ്രായിലിനെ അംഗീകരിക്കാന്‍ സൗദി അറേബ്യ തയാറാണെന്നും, എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവുകയും, ഫലസ്തീനികള്‍ക്ക് സമാധാന ജീവിതം ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ അത് സംഭവിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

വായിക്കുക....

കോഴിക്കോട്ട് 20 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോൺഗ്രസ് നേതാവ് ടി സിദ്ദീഖിന്റെ ഭാര്യ അടക്കം അഞ്ചു പേർക്കെതിരേ കേസ് 

ബന്ദികള്‍ക്ക് ഒരു പെട്ടി മരുന്ന് നല്‍കുമ്പോള്‍ ഗാസക്കാര്‍ക്ക് ആയിരം പെട്ടി നല്‍കണം; ഹമാസിന്റെ വ്യവസ്ഥ

'രാമക്ഷേത്രം പണിതത് തർക്കഭൂമിയിലല്ല'; കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പാലിച്ചില്ലെന്ന് ദിഗ്‌ വിജയ് സിംഗ്

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്; സാമ്പത്തിക ഞെരുക്കം കൊടുമുടിയിൽ, ആശങ്കയോടെ ഉദ്യോഗാർത്ഥികൾ

പി.കെ കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ; ഏറ്റെടുത്ത് സമസ്ത സത്യസരണി ഗ്രൂപ്പ്

 

 

Latest News