മെല്‍ബണ്‍ - നാലര മണിക്കൂറോളം നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ദാനില്‍ മെദവദേവ് ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ മൂന്നാം റൗണ്ടിലെത്തി. എമില്‍ റൂസുവോറിക്കെതിരെ വ്യാഴാഴ്ച രാത്രി തുടങ്ങിയ കളി വെള്ളിയാഴ്ച പുലര്‍ച്ചെ 3.40 നാണ് അവസാനിച്ചത്. ലോക മൂന്നാം നമ്പറായ മെദവദേവ് ആദ്യ രണ്ട് സെറ്റ് കൈവിട്ട ശേഷം 3-6, 6-7 (1/7), 6-4, 7-6 (7/1), 6-0 ന് ജയിച്ചു. നാലാം സെറ്റില്‍ തോല്‍വിക്ക് രണ്ട് പോയന്റ് അരികിലെത്തിയിരുന്നു മെദവദേവ്. ലോക റാങ്കിംഗില്‍ 53ാം സ്ഥാനക്കാരനാണ് ഫിന്‍ലന്റ് സ്വദേശിയായ എമില്‍.
അവസാന സെറ്റായപ്പോഴേക്കും എമില്‍ വലതു ചുമലിലെ പരിക്കുമായി വലഞ്ഞു. 2021 ലും 2022 ലും ഓസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനലിസ്റ്റായിരുന്നു മെദവദേവ്.