ബംഗളൂരു - അഫ്ഗാനിസ്ഥാനെതിരായ അപ്രസക്തമായ മൂന്നാം ട്വന്റി20 മത്സരത്തില്‍ സഞ്ജു സാംസണിനെ ഇന്ത്യ ടീമിലുള്‍പെടുത്തി. കുല്‍ദീപ് യാദവ്, അവേഷ് ഖാന്‍ എന്നിവരും ടീമിലുണ്ട്. ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിംഗ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു. ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ഇതുവരെ ഇന്ത്യക്കെതിരെ വിജയം നേടാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടില്ല.
്അഫ്ഗാനിസ്ഥാന്‍ ടീമില്‍ നാലു മാറ്റങ്ങളുണ്ട്. മുഹമ്മദ് സലീം, ഫരീദ് അഹമ്മദ് എന്നീ പെയ്‌സ്ബൗളര്‍മാരെ ടീമിലുള്‍പെടുത്തി. ഫസല്‍ഹഖ് ഫാറൂഖി, നവീനുല്‍ ഹഖ് എന്നിവരെ ഒഴിവാക്കി. സ്പിന്നര്‍മാരായ നൂര്‍ അഹമ്മദിനും മുജീബുറഹമാനും പകരം ഖൈസ് അഹമ്മദിനെയും ശറഫുദ്ദീന്‍ അശ്‌റഫിനെയും കളിപ്പിക്കുന്നു.