സ്വന്തം ഇമേജ് നശിപ്പിക്കാന്‍ ഇതു വേണായിരുന്നോ, ഇറാ ഖാനോട് രോഷം

മുംബൈ- ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാനും നൂപുര്‍ ശിഖരെയും തമ്മിലുള്ള വിവാഹത്തിന് ആശംസ നേര്‍ന്നതിനു പിന്നാലെ ഇറാ ഖാനെതിരെ രോഷം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ.
ദീര്‍ഘകാല കാമുകനായ നൂപുര്‍ ശിഖരെയുമായുളള ഇറയുടെ വിവാഹം അടുത്തിടെയാണ് ഉദയ്പൂരില്‍ നടന്നത്.  നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും പങ്കെടുത്ത ആഡംബര വിവാഹത്തിനു പിന്നാലെ ദമ്പതികള്‍ മുംബൈയില്‍ താരനിബിഡമായ സ്വീകരണവും സംഘടിപ്പിച്ചിരുന്നു.
ഇപ്പോള്‍ ഇറാ ഖാന്‍ സിഗരറ്റുമായി പോസ് ചെയ്യുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ എതിര്‍പ്പിനു കാരണമായത്. വിവാഹത്തിന് മുമ്പുള്ള ഒരു ചിത്രമാണിതെന്ന് കരുതുന്നു.  ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇറാ ഖാന്‍ തന്നെയാണ് ചിത്രം ഷെയര്‍ ചെയ്തത്.
പുകവലി പ്രോത്സാഹിപ്പിക്കുകയാണെന്നും നിങ്ങളുടെ തന്നെ  ഇമേജ് നശിപ്പിക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിച്ചത്.  
നിങ്ങളുടെ നല്ല ശീലങ്ങള്‍ കാരണമാണ് ആളുകള്‍ നിങ്ങളെ പിന്തുടരുന്നത്. അവസാന ചിത്രം കാണിക്കുന്നത് പക്ഷേ നിങ്ങളുടെ ഇമേജ് നശിപ്പിക്കുന്നതാണ്.  പുകവലി പ്രോത്സാഹിപ്പിക്കരുത്, അവസാന ചിത്രത്തിലെ പ്രഭാവലയം ഒരു തമാശയാണോ? സിഗരറ്റ് കമ്പനിയുടെ പരസ്യമാണോ തുടങ്ങി പലവിധത്തിലാണ് വിമര്‍ശിച്ചുകൊണ്ടുളള കമന്റുകള്‍.
വിമര്‍ശനങ്ങളോട് ഇറാ ഖാന്‍ പ്രതികരിച്ചിട്ടില്ലെങ്കിലും അവള്‍ക്ക് ഇഷ്ടപ്പെട്ട ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ്  ആരാധകരില്‍ ചിലര്‍ ഹിറാ ഖാന്റെ നടപടിയെ ന്യായീകരിച്ചു.
വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനുശേഷം 2023 നവംബറിലാണ് ഇറാ ഖാനും നൂപുര്‍ ശിഖരെയും വിവാഹനിശ്ചയം നടത്തിയത്. ജനുവരി മൂന്നിന് മുംബൈയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത അവര്‍ ജനുവരി 10 ന് ഉദയ്പൂരില്‍ വിവാഹാഘോഷവും നടത്തി.

ഈ വാർത്തകൾ കൂടി വായിക്കുക

സലാം ചൊല്ലിയ പ്രേം നസീറും മടക്കാത്ത നാട്ടുകാരും

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ഭാര്യയുടെ ക്രൂരത, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

സൗദിയില്‍ ജോലി ചെയ്യാതെ വേതനം പറ്റിയത് 16,000 പേര്‍, വെളിപ്പെടുത്തി ഇസ്‌ലാമിക കാര്യ മന്ത്രി

Latest News