Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാത്-ചി സഖ്യം മലേഷ്യ സെമിയില്‍

ക്വാലാലംപൂര്‍ - സാത്വിക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം മലേഷ്യ ഓപണ്‍ ബാഡ്മിന്റണിന്റെ പുരുഷ ഡബഌസില്‍ സെമിഫൈനലിലെത്തി. അതേസമയം സിംഗിള്‍സിനു പിന്നാലെ വനിതാ ഡബ്ള്‍സിലും ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. തനീഷ ക്രാസ്റ്റൊ-അശ്വിനി പൊന്നപ്പ ജോഡി ക്വാര്‍ട്ടര്‍ഫൈനലില്‍ തോറ്റു. സിംഗിള്‍സില്‍ എച്ച്.എസ് പ്രണോയിയും ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിലും പുറത്തായിരുന്നു. 
ആധികാരിക പ്രകടനം കാഴ്ചവെച്ച സാത്-ചി ജോഡി 21-11, 21-08 ന് ചൈനയുടെ റെന്‍ സിയാംഗിനെയും ഹെ ജി ടിംഗിനെയും തകര്‍ത്തുവിട്ടു. ആദ്യ ഗെയിമില്‍ 7-0 നും രണ്ടാം ഗെയിമില്‍ 11-4 നും മുന്നിലായിരുന്നു ഇന്ത്യന്‍ കൂട്ടുകെട്ട്. കൊറിയയുടെ കാംഗ് മിന്‍ ഹ്യുക്-സ്യോ സ്യൂംഗ് ജേ സഖ്യവുമായാണ് സെമിയില്‍ ഏറ്റുമുട്ടുക. തനീഷയെയും അശ്വിനിയെയും ജപ്പാന്റെ റിന്‍ ഇവനാഗ-കീ നകാനിഷി സഖ്യം 21-15, 21-13 ന് തോല്‍പിച്ചു. 

Latest News