അവരുടെ ഉദ്ദേശം പൈശാചികമാണ്; ഇസ്രായിലുമായുള്ള സഹകരണം പുനഃപരിശോധിക്കണമെന്ന് ദുബായ് പോലീസ് ഉപമേധാവി ദാഹി ഖല്‍ഫാന്‍

ദാഹി ഖല്‍ഫാന്‍

ജിദ്ദ - ഇസ്രായിലുമായുള്ള സഹകരണം അറബ് നേതാക്കള്‍ പുനഃപരിശോധിക്കണമെന്ന് ദുബായ് പോലീസ് ഉപമേധാവി ദാഹി ഖല്‍ഫാന്‍ ആവശ്യപ്പെട്ടു. ഗാസയില്‍ ജീവിക്കുന്ന മുഴുവന്‍ മനുഷ്യരും...കുട്ടികള്‍, വയോജനങ്ങള്‍, വികലാംഗര്‍...എല്ലാവരും ഇസ്രായിലിന്റെ ലക്ഷ്യങ്ങളാണ്. മാനവരാശിയുടെ ചരിത്രത്തില്‍ യുദ്ധങ്ങളില്‍ ഇത്തരമൊരു സംഭവം മുമ്പുണ്ടായിട്ടില്ല - ദാഹി ഖല്‍ഫാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഇസ്രായിലുമായുള്ള സഹകരണം എല്ലാവരും പുനഃപരിശോധിക്കണം. തങ്ങളുടെ ഉദ്ദേശങ്ങള്‍ പൈശാചികമാണെന്ന് ഇസ്രായില്‍ തെളിയിച്ചിരിക്കുന്നു. അറബികള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇസ്രായില്‍ ആഗ്രഹിക്കുന്നത് യുദ്ധമാണ്. അതുകൊണ്ടു തന്നെ ഇരു പക്ഷത്തിന്റെയും ലക്ഷ്യങ്ങള്‍ ഒന്നിക്കില്ല. ഇസ്രായിലുമായുള്ള സഹകരണം അറബ് നേതാക്കള്‍ പുനഃപരിശോധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു. ഒന്നുകില്‍ ഇസ്രായില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണം..അല്ലെങ്കില്‍ ഇസ്രായിലിനെ അറബികള്‍ ശാശ്വതമായി ബഹിഷ്‌കരിക്കണം -ദാഹി ഖല്‍ഫാന്‍ പറഞ്ഞു.

വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി 

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍

തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും

VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും 

 

Latest News