ബംഗളൂരു-തുര്‍ക്കി സ്വദേശിനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ ബംഗളൂരു പോലീസ് വലയിലാക്കി.സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘമാണ് അറസ്റ്റിലായത്. ബംഗളൂരു കൂക്ക് ടൗണില്‍ താമസിക്കുന്ന തുര്‍ക്കി സ്വദേശിനി ബിയൊയ്‌നിസ് സ്വാമി ഗൗഡ(40),നന്ദിനി ലേ ഔട്ട് സ്വദേശി ജെ.അക്ഷയ്(32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്(34), ലഗ്ഗെരെ സ്വദേശി വൈശാഖ് വി. ചറ്റലൂര്‍ (22),മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി കെ.പ്രകാശ്(32), ഒഡിഷ സ്വദേശികളായ മനോജ് ദാസ്(23), പ്രമോദ് കുമാര്‍(31), പീനിയ സ്വദേശി ജിതേന്ദ്ര സാഹു(43)എന്നിവരാണ് അറസ്റ്റിലായത്.
സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം,വാട്‌സ് ആപ്പ് എന്നിവയില്‍ ബംഗളൂരു ഡേറ്റിങ് ക്ലബ്ബ് എന്ന പേരില്‍ ഗ്രൂപ്പ് ആരംഭിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തി വന്നിരുന്നത്.തുര്‍ക്കിഷ് വനിതയാണ് സംഘത്തിലെ മുഖ്യ കണ്ണി.ഇവര്‍ 15 വര്‍ഷം മുമ്പ് തുര്‍ക്കിയില്‍നിന്ന് ബംഗളൂരു സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്തശേഷം ഇന്ത്യയിലേക്ക് വരികയായിരുന്നു.പത്ത് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിന് ശേഷം പെണ്‍വാണിഭം നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍,പോലീസ് ഉദ്യോഗസ്ഥന്‍ ഇടപാടുകാരനായി ചമഞ്ഞ് സംഘത്തെ സമീപിച്ച് നഗരത്തിലെ ഒരു ഹോട്ടലിലെത്തുകയായിരുന്നു.ഇവിടെ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഹോട്ടലില്‍ പ്രതികള്‍ക്കൊപ്പം അഞ്ച് വിദേശികളുമുണ്ടായിരുന്നു.ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.പെണ്‍വാണിഭ സംഘത്തിന് ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കണ്ണികളുണ്ടെന്ന് പോലീസ് പറഞ്ഞു.