കൊച്ചി - പരിക്കേറ്റ അഡ്രിയന്‍ ലൂണയുടെ അഭാവം നികത്താന്‍ ലിത്വാനിയയുടെ ക്യാപ്റ്റന്‍ ഫെദോര്‍ സെര്ണീഷിനെ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലുള്‍പെടുത്തി. സൈപ്രസ് ക്ലബ്ബ് എ.ഇ.എല്‍ ലിമാസോളിന് കളിക്കുകയായിരുന്നു ഫെദോര്‍. മുപ്പത്തിരണ്ടുകാരന് യൂറോപ്യന്‍ ഫുട്ബോളില്‍ വലിയ അനുഭവസമ്പത്തുണ്ട്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ്. പോളണ്ടിലും ഇസ്രായിലിലും ക്ലബ്ബ് ഫുട്ബോള്‍ കളിച്ചിട്ടുണ്ട്.
ഐ.എസ്.എല്ലിലെ ഒന്നാം സ്ഥാനക്കാരായ കേരളാ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പില്‍ പടയോട്ടം തുടങ്ങി. ഗ്രൂപ്പ് ബി-യിലെ ഉദ്ഘാടന മത്സരത്തില്‍ അവസരം കിട്ടിയപ്പോഴൊക്കെ ലജോംഗ് കരുത്തരായ എതിരാളികളെ വിറപ്പിച്ചു. തുടക്കത്തില്‍ കിട്ടിയ അവസരം പാഴാക്കുകയും ചെയ്തു. എന്നാല്‍ ലജോംഗ് മുപ്പതാം മിനിറ്റില്‍ ഏക ഗോളടിക്കും മുമ്പ് രണ്ടു തവണ ബ്ലാസ്റ്റേഴ് വല കുലുക്കി. ആദ്യ അര മണിക്കൂര്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. അതിനു ശേഷം ബ്ലാസ്റ്റേഴ്സ് എതിരാളികളെ നിര്‍വീര്യമാക്കി.






