ധാക്ക - പ്രതിപക്ഷം ബഹിഷ്‌കരിച്ച ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭക്ഷണകക്ഷി ഹസീന വാജിദിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന്‍ തെരഞ്ഞെടുക്കപ്പെട്ടു. പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ മഗൂരയില്‍ മുപ്പത്താറുകാരന്‍ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ നായകന്‍ മശ്‌റഫെ മുര്‍തസയും അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായി നരായില്‍-2 മണ്ഡലത്തില്‍ നിന്ന് മൃഗീയ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് മശ്‌റഫെ തെരഞ്ഞെടുക്കപ്പെടുന്നത്.






