സൗദി ക്ലബ്ബിന്റെ ടിക്കറ്റുകള്‍ ചൈനയില്‍ സെക്കന്റുകള്‍ക്കകം  കാലിയായി

റിയാദ് - ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ അന്നസ്ര്‍ ക്ലബ്ബിന്റെ ചൈന പര്യടനത്തിലെ കളികളുടെ ടിക്കറ്റ് മണിക്കൂറുകള്‍ക്കകം വിറ്റഴിഞ്ഞു. ഷാംഗ്ഹായ് ഷെന്‍ഹുവ, ഷെജിയാംഗ് എഫ്.സി ടീമുകള്‍ക്കെതിരെയാണ് ഈ മാസം 24 നും 28 നും അന്നസ്ര്‍ സൗഹൃദ മത്സരം കളിക്കുക. 
ഇന്ന് രാവിലെ ചൈനീസ് സമയം 11 നാണ് ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പനയാരംഭിച്ചത്. രണ്ട് ആഡംബര കാറ്റഗറികളൊഴികെയുള്ള ടിക്കറ്റുകള്‍ സെക്കന്റുകള്‍ക്കകം വില്‍പനയായി. 
കഴിഞ്ഞ വര്‍ഷം ബെയ്ജിംഗ് വര്‍ക്കേഴ്‌സ് സ്റ്റേഡിയത്തില്‍ ലിയണല്‍ മെസ്സിയുടെ അര്‍ജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരത്തിന്റെ ടിക്കറ്റും ഇതുപോലെ വിറ്റഴിഞ്ഞിരുന്നു. മത്സരത്തിന്റെ 79ാം സെക്കന്റില്‍ മെസ്സി സ്‌കോര്‍ ചെയ്തപ്പോള്‍ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. 

Latest News