പോകുന്നോ, ഇറ്റലി വിളിക്കുന്നു

ന്യൂദല്‍ഹി- ഉപരിപഠനത്തിനും ജോലി സാധ്യതകള്‍ തേടിയും നിരവധി ഇന്ത്യക്കാര്‍ക്ക് ഇറ്റലിയിലേക്ക് പോകാന്‍ അവസരം ഒരുങ്ങുന്നു. ഇന്ത്യയും ഇറ്റലിയും തമ്മില്‍ ഒപ്പുവച്ച മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി എഗ്രിമെന്റ് പ്രകാരമാണ് കുടിയേറ്റത്തിനുള്ള വഴിയൊരുങ്ങിയത്. 

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ മുപ്പതിനായിരത്തോളം ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇറ്റലിയില്‍ കുടിയേറാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. സ്റ്റുഡന്റ് വിസയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് പഠന ശേഷം 12 മാസത്തേക്ക് രാജ്യത്ത് ടെമ്പററി റെസിഡന്‍സ് കൂടി അനുവദിക്കുന്ന തരത്തിലാണ് കരാര്‍. ഇതനുസരിച്ച്, ഇറ്റലിയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാര്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെ തന്നെ ജോലി അന്വേഷിക്കാനും സാധിക്കും.

വിദ്യാര്‍ഥികളെയും തൊഴിലന്വേഷകരെയും കൂടാതെ ഇരു രാജ്യങ്ങളിലുമുള്ള ബിസിനസ് പ്രൊഫഷണലുകള്‍ക്കും യുവ പ്രതിഭകള്‍ക്കും പരസ്പരം യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഇതുവഴി എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ട്രെയിനികള്‍ക്കും ആവശ്യമായ പ്രൊഫഷണല്‍ ട്രെയിനിങ്, ഇന്റണ്‍ഷിപ്പ് പദ്ധതികളും ഇറ്റലി തയാറാക്കിയിട്ടുണ്ട്.

Latest News