ഗോള്‍ഡന്‍ ബൂട്ടിന് ഹാളന്റ്, മൂന്ന് ഗോളിമാര്‍ ഒപ്പത്തിനൊപ്പം

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പാതി വഴി പിന്നിട്ടതോടെ ഗോള്‍ഡന്‍ ബൂട്ടിനും ഗോള്‍ഡന്‍ ഗ്ലൗവിനും വേണ്ടിയുള്ള പോരാട്ടം മുറുകി. ഗോള്‍സ്‌കോറര്‍മാരില്‍ എര്‍ലിംഗ് ഹാളന്റാണ് മുന്നില്‍ (14 ഗോള്‍). ഗോള്‍ഡന്‍ ഗ്ലൗവിനുള്ള പോരാട്ടത്തില്‍ ആറ് സെയ്‌വുകളുമായി മൂന്ന് ഗോള്‍കീപ്പര്‍മാര്‍ ഒപ്പത്തിനൊപ്പമാണ് -ലിവര്‍പൂളിന്റെ ആലിസന്‍ ബക്കര്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആന്ദ്രെ ഒനാന, എവര്‍ടന്റെ ജോര്‍ദന്‍ പിക്ഫഡ് എന്നിവര്‍. പ്ലേമേക്കര്‍മാരില്‍ ആസ്റ്റണ്‍വില്ലയുടെ ഒല്ലി വാറ്റ്കിന്‍സാണ് എട്ട് അസിസ്റ്റുകളുമായി മുന്നില്‍. 
 

Latest News