നയ്‌റോബി - ഉഗാണ്ടയുടെ പ്രശസ്ത അത്‌ലറ്റ് ബെഞ്ചമിന്‍ കിപ്‌ലാഗട് കെനിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കെനിയയില്‍ ജനിച്ച മുപ്പത്തിനാലുകാരന്‍ ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലുമുള്‍പ്പെടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ഉഗാണ്ടയെ പ്രതിനിധീകരിച്ചിരുന്നു.
ശനിയാഴ്ച രാത്രി നിരവധി പ്രമുഖ അത്‌ലറ്റുകളുടെ സ്വദേശമായ എല്‍ദോറത് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കാറിലാണ് കിപ്‌ലാഗട് മരിച്ചുകിടക്കുന്നതായി കണ്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്.






