സെഞ്ചൂറിയന്‍ -സെഞ്ചൂറിയനില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലാണ് കെ.എല്‍ രാഹുല്‍ സെഞ്ചുറി (101) നേടുന്നത്. രാഹുലിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. ഇതില്‍ ആറും ഏഷ്യക്കു പുറത്താണ്.
ഒരു വിദേശ ബാറ്ററും സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്കില്‍ രണ്ടിലേറെ സെഞ്ചുറിയടിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ രണ്ടിലേറെ സെഞ്ചുറിയടിക്കാന്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ക്കേ സാധിച്ചിട്ടുള്ളൂ, സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് (5).
വിക്കറ്റ്കീപ്പറെന്ന നിലയില്‍ രാഹുലിന്റെ ആദ്യ ടെസ്റ്റാണ് ഇത്. റിഷഭ് പന്തും ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടിയിട്ടുണ്ട്.
ഏകദിനത്തിലും ട്വന്റി20യിലും വിക്കറ്റ്കീപ്പറായി അരങ്ങേറിയപ്പോള്‍ രാഹുല്‍ അമ്പതിലേറെ റണ്‍സെടുത്തിരുന്നു. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 80 റണ്‍സും ട്വന്റി20യില്‍ ന്യൂസിലാന്റിനെതിരെ 56 റണ്‍സും.






