ബ്ലാസ്റ്റേഴ്‌സിന് ക്രിസ്മസാഘോഷം, മുബൈയോട് കണക്ക് തീര്‍ത്തു

കൊച്ചി - ഐ.എസ്.എല്ലില്‍ എവേ മത്സരത്തില്‍ തോല്‍പിച്ച മുംബൈ സിറ്റിയോട് സ്വന്തം കളിത്തട്ടില്‍ കണക്കുതീര്‍ത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മറുപടിയില്ലാത്ത രണ്ട് ഗോളിന് മുംബൈയെ കീഴടക്കിയതോടെ ഒന്നാം സ്ഥാനത്ത് ഗേവവക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഗോവക്ക് ഒമ്പത് കളിയിലു ബ്ലാസ്റ്റേഴ്‌സിന് 11 കളിയിലും 23 പോയന്റാണ്. മുംബൈ സിറ്റി ഇതുവരെ അജയ്യരായി മുന്നേറുകയായിരുന്നു. 
പന്ത്രണ്ടാം മിനിറ്റില്‍ ദിയാമാന്റിയാകോസും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെപ്രയുമാണ് സ്‌കോര്‍ ചെയ്തത്. മുംബൈ സിറ്റിയോട് എവേ മത്സരത്തില്‍ 1-2 ന് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. 
മുംബൈ സിറ്റിയുടെ ഈ സീസണിലെ ആദ്യ തോല്‍വിയാണ് ഇത്. ഒമ്പത് കളികളില്‍ അജയ്യരായി മുന്നേറുന്ന ടീമാണ് മുംബൈ. 19 പോയന്റുമായി അവര്‍ നാലാം സ്ഥാനത്താണ്. 
നാല് പ്രമുഖ കളിക്കാരില്ലാതെയാണ് മുംബൈ ടീം കൊച്ചിയിലെത്തിയത്. മോഹന്‍ബഗാനെതിരായ മത്സരത്തിനു ശേഷം സസ്‌പെന്‍ഷനിലാണ് ആകാശ് മിത്ര, രാഹുല്‍ ഭെക്കെ, ഗ്രെഗ് സ്റ്റുവാര്‍ട്, വിക്രംപ്രതാപ് സിംഗ് എന്നിവര്‍. രണ്ട് ടീമുകളിലുമായി ഏഴ് പേരാണ് ആ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ടത്. മുംബൈയുടെ യുവ ഫുള്‍ബാക്ക് സഞ്ജീവ് സ്റ്റാലിന്‍ നേരത്തെ ബ്ലാസ്റ്റേഴ്‌സിന് കളിച്ചിരുന്നു. 
കാല്‍മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സിനും ക്ഷീണം ചെയ്യും. മെല്‍ബണ്‍ സിറ്റിയില്‍ ലൂണയുടെ കോച്ചായിരുന്ന ക്രാറ്റ്കിയാണ് ഇപ്പോള്‍ മുംബൈയുടെ പരിശീലകന്‍. 
മറ്റൊരു കളിയില്‍ ബംഗളൂരുവും നോര്‍ത്ഈസ്റ്റ് യുനൈറ്റഡും ഓരോ ഗോള്‍ പങ്കിട്ടു. 86ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ നെസ്റ്റര്‍ അല്‍ബിയാച് നോര്‍ത്ഈസ്റ്റിന് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ശിവശക്തി നാരായണന്‍ തിരിച്ചടിച്ചു.
 

Latest News