നോട്ടിംഗ്ഹാം - അഞ്ചു വിക്കറ്റോടെ ഹാര്‍ദിക് പാണ്ഡ്യയും അഞ്ച് ക്യാച്ചോടെ റിഷഭ് പന്തും അരങ്ങുവാണ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യ വിജയത്തിലേക്ക് അതിശക്തമായ ചുവട് വെച്ചു. ഹാര്‍ദിക് പാണ്ഡ്യ ആറോവറില്‍ അഞ്ചു വിക്കറ്റെടുത്തതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 161 ന് അവസാനിച്ചു. ലഞ്ചിനും ചായക്കുമിടയിലുള്ള ഒരു സെഷനിലാണ് ഇംഗ്ലണ്ടിന് നാടകീയമായി പത്തു വിക്കറ്റും നഷ്ടപ്പെട്ടത്. 168 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ സന്ദര്‍ശകര്‍ കൂടുതല്‍ പിടിമുറുക്കിയാണ് രണ്ടാം ദിനമവസാനിപ്പിച്ചത്. രണ്ടിന് 124 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. എട്ട് വിക്കറ്റ് ശേഷിക്കെ വിജയത്തിനാവശ്യമായ 292 റണ്‍സ് ലീഡായി ഇന്ത്യക്ക്. മൂന്നു ദിവസം അവശേഷിക്കെ വിജയം നേടാന്‍ ടീമിന് ആവശ്യത്തിന് സമയമുണ്ട്. രാവിലെ ആറിന് 307 ല്‍ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യ 329 ന് ഓളൗട്ടായി. ആറ് റണ്‍സിനിടെയാണ് അവസാന ആറു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത്.
സ്‌കോര്‍ ബോര്‍ഡ്
ഇന്ത്യ
ശിഖര്‍ സി ബട്‌ലര്‍ ബി വോക്‌സ് 35 (65, 4-7), രാഹുല്‍ എല്‍.ബി വോക്‌സ് 23 (53, 4-4), പൂജാര സി റഷീദ് ബി വോക്‌സ് 14 (31, 4-2), കോഹ്‌ലി സി സ്റ്റോക്‌സ് ബി റഷീദ് 97 (152, 4-11), രഹാനെ സി കുക്ക് ബി ബ്രോഡ് 81 (131, 4-12), ഹാര്‍ദിക് സി ബട്‌ലര്‍ ബി ആന്‍ഡേഴ്‌സന്‍ 18 (58, 4-4), റിഷഭ് ബി ബ്രോഡ് 24 (51, 6-1, 4-2), അശ്വിന്‍ ബി ബ്രോഡ് 14 (17, 4-3), ഇശാന്ത് നോട്ടൗട്ട് 1 (5), ഷാമി സി ബ്രോഡ് ബി ആന്‍ഡേഴ്‌സന്‍ 3 (7), ബുംറ ബി ആന്‍ഡേഴ്‌സന്‍ 0 (1)
എക്‌സ്ട്രാസ് - 19
ആകെ - 329
വിക്കറ്റ് വീഴ്ച: 1-60, 2-65, 3-82, 4-241, 5-279, 6-307
ബൗളിംഗ്: ആന്‍ഡേഴ്‌സന്‍ 25.5-8-64-3, ബ്രോഡ് 25-8-72-3, സ്റ്റോക്‌സ് 15-1-54-0, വോക്‌സ് 20-2-75-3, റഷീദ് 9-0-46-1
ഇംഗ്ലണ്ട്
കുക്ക് സി റിഷഭ് ബി ഇശാന്ത് 29 (42, 4-5), ജെന്നിംഗ്‌സ് സി റിഷഭ് ബി ബുംറ 20 (57, 4-3), റൂട്ട് സി രാഹുല്‍ ബി ഹാര്‍ദിക് 16 (29, 4-2), പോപ് സി റിഷഭ് ബി ഇശാന്ത് 10 (22, 4-1), ബെയര്‍സ്റ്റൊ സി രാഹുല്‍ ബി ഹാര്‍ദിക് 15 (41, 4-3), സ്റ്റോക്‌സ് സി രാഹുല്‍ ബി ഷാമി 10 (13, 4-2), ബട്‌ലര്‍ സി സബ് (ശാര്‍ദുല്‍) ബി ബുംറ 39 (32, 6-2, 4-3), വോക്‌സ് സി റിഷഭ് ബി ഹാര്‍ദിക് 8 (5, 4-2), റഷീദ് സി റിഷഭ് ബി ഹാര്‍ദിക് 5 (8, 4-1), ബ്രോഡ് എല്‍.ബി ഹാര്‍ദിക് 0 (4), ആന്‍ഡേഴ്‌സന്‍ നോട്ടൗട്ട് 1 (7)
എക്‌സ്ട്രാസ് - 8
ആകെ - 161
വിക്കറ്റ് വീഴ്ച: 1-54, 2-54, 3-75, 4-86, 5-108, 6-110, 7-118, 8-128, 9-128
ബൗളിംഗ്: ഷാമി 10-2-56-1, ബുംറ 12.2-2-37-2, അശ്വിന്‍ 1-0-3-0, ഇശാന്ത് 9-2-32-2, ഹാര്‍ദിക് 6-1-28-5
ഇന്ത്യ
ശിഖര്‍ സ്റ്റമ്പ്ഡ് ബെയര്‍സ്റ്റൊ ബി റഷീദ് 44 (63, 4-6), രാഹുല്‍ ബി സ്റ്റോക്‌സ് 36 (33, 4-7), പൂജാര നോട്ടൗട്ട് 33 (67, 4-5), കോഹ്‌ലി നോട്ടൗട്ട് 8 (23)
എക്‌സ്ട്രാസ് - 3
ആകെ (രണ്ടിന്) - 124
വിക്കറ്റ് വീഴ്ച: 1-60, 2-11
ബൗളിംഗ്: ആന്‍ഡേഴ്‌സന്‍ 7-2-24-0, ബ്രോഡ് 4-0-25-0, വോക്‌സ് 8-1-19-0, സ്റ്റോക്‌സ് 7-1-30-0, റഷീദ് 5-0-23-1