റിയല്‍ കശ്മീര്‍ തോറ്റു, ഇരട്ട നേട്ടവുമായി മുഹമ്മദന്‍സ്

കൊല്‍ക്കത്ത - ഐ-ലീഗ് ഫുട്‌ബോളില്‍ മുഹമ്മദന്‍ സ്‌പോര്‍ടിംഗ് ക്ലബ്ബിന് ഇരട്ട നേട്ടത്തിന്റെ ദിനം. നരോക്കയെ അവര്‍ സ്വന്തം ഗ്രൗണ്ടില്‍ 2-1 ന് തോല്‍പിച്ചു. രണ്ടാം സ്ഥാനക്കാരായ റിയല്‍ കശ്മീര്‍ എവേ മത്സരത്തില്‍ ദല്‍ഹിയോട് 0-1 ന് തോറ്റു. ഇതോടെ     ഒന്നാം സ്ഥാനത്ത് മുഹമ്മദന്‍സിന് ഏഴ് പോയന്റ് ലീഡായി. കഴിഞ്ഞ കളിയില്‍ മൂന്നാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനും തോറ്റിരുന്നു. 
ഡേവിഡ് ലാല്‍സംഗയും (19ാം മിനിറ്റ്) ലാല്‍റംസംഗ ഫനായിയും (30) നേടിയ ഗോളുകളാണ് നെരോക്കക്കെതിരെ മുഹമ്മദന്‍സിന് വിജയം നല്‍കിയത്. ഡേവിഡ് സിംബോയുടെ (50) നെരോക്കക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മുഹമ്മദന്‍സ് ലീഡ് നിലനിര്‍ത്തി. 
റിയല്‍ കശ്മീരിനെതിരെ ഹഡ്‌സന്‍ ജീസസാണ് (77) ദല്‍ഹിയുടെ ഗോളടിച്ചത്. അവരുടെ മൂന്നാം തോല്‍വിയാണ് ഇത്. ദല്‍ഹി ഏഴാം സ്ഥാനത്താണ്. 
 

Latest News