ഷില്ലോംഗ് - സ്വന്തം മണ്ണില്‍ തിരിച്ചെത്തിയതോടെ ഫോം വീണ്ടെടുത്ത ഷില്ലോംഗ് ലജോംഗ് ഐ-ലീഗ് ഫുട്ബോളില്‍ നാംധാരി എഫ്.സിയെ 3-0 ന് തോല്പിച്ചു. 19 പോയന്റുമായി അവര്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. എ്ട്ട് പോയന്റുമായി നാംധാരി 11ാം സ്ഥാനത്താണ്.
സെനഗാല്‍ കളിക്കാരന് ഹാജി കരീം സാംബ്, ബ്രസില്‍ കളിക്കാരന് റെനാന്‍ പോളിനൊ എന്നിവര്‍ ഇരുപകുതികളിലായി ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമില്‍ കെന്‍സ്റ്റാര്‍ ഖാര്സോംഗും സ്കോര്‍ ചെയ്തു. ലജോംഗ് ഈ വര്‍ഷം ഒന്നാം ഡിവിഷനില്‍ തിരിച്ചെത്തിയതാണ്.
ജനുവരിയില്‍ കലിംഗ സൂപ്പര്‍ കപ്പില്‍ ലജോംഗ് കളിക്കും. കേരളാ ബ്ലാസ്റ്റേഴ്സും നോര്‍ത്ഈസ്റ്റ് യുനൈറ്റഡും ജാംഷഡ്പൂര്‍ എഫ്.സിയുമുള്പ്പെട്ട ഗ്രൂപ്പിലാണ് അവര്‍.






