എല്ലാം വെറുതെയായോ? ഹാര്‍ദിക് ഐ.പി.എല്ലില്‍ കളിച്ചേക്കില്ല

മുംബൈ - രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ച കോലാഹലമടങ്ങും മുമ്പെ മുംബൈ ഇന്ത്യന്‍സിന് ഇടിത്തീ വാര്‍ത്ത. ഹാര്‍ദിക് അടുത്ത ഐ.പി.എല്ലില്‍ കളിച്ചേക്കില്ലെന്നാണ് സൂചന. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ കളിയില്‍ സംഭവിച്ച പരിക്ക് ഭേദമാവാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 
ഐ.പി.എല്ലിലെ ആദ്യത്തെ ഫുട്‌ബോള്‍ സ്‌റ്റൈല്‍ ട്രാന്‍സ്ഫറിലാണ് ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് ഹാര്‍ദിക്കിനെ മുംബൈ തിരിച്ചുപിടിച്ചതും ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പിച്ചതും. രോഹിതിനെ മാറ്റിയത് ടീമില്‍ അസ്വാരസ്യം സൃഷ്ടിച്ചുവെന്നാണ് അണിയറ വാര്‍ത്തകള്‍. അതിനിടെയാണ് ഹാര്‍ദിക്കിന് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പകരം ആരെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പിക്കുമെന്നത് വലിയ തലവേദനയാവും. 
ഹാര്‍ദിക് നേരത്തെ ഏഴ് സീസണ്‍ മുംബൈക്ക് കളിച്ചിരുന്നു. 2022 ലെ സീസണിന് മുമ്പ് റിലീസ് ചെയ്തപ്പോഴാണ് പുതിയ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റന്‍സില്‍ ചേര്‍ന്നത്. ഗുജറാത്തിനെ ആദ്യ സീസണില്‍ കിരീടത്തിലേക്കും രണ്ടാം സീസണില്‍ റണ്ണേഴ്‌സ്അപ് സ്ഥാനത്തേക്കും നയിച്ചു ഹാര്‍ദിക്.
 

Latest News