ഒമ്പത് ഗോള്‍ ത്രില്ലര്‍; ഇഞ്ചുറി ടൈമില്‍ ഹാട്രിക്

ജയ്പൂര്‍ - ഐ-ലീഗ് ഫുട്‌ബോളില്‍ ഒമ്പത് ഗോള്‍ കണ്ട മത്സരത്തില്‍ റിച്ചാഡ്‌സന്‍ ഡെന്‍സലിന്റെ ഹാട്രിക് ഇഞ്ചുറി ടൈമില്‍ രാജസ്ഥാന് വിജയം സമ്മാനിച്ചു. ട്രാവുവിനെ അവര്‍ 5-4 ന് തോല്‍പിച്ചു. എഴുപത്തെട്ടാം മിനിറ്റില്‍ ട്രാവുവിന്റെ അബ്രഹാം ഒക്യേരെ ചുവപ്പ് കാര്‍ഡ് കണ്ടതാണ് കളി തിരിച്ചത്. അപ്പോള്‍ ട്രാവു 4-3 ന് മുന്നിലായിരുന്നു. എന്നാല്‍ 85ാം മിനിറ്റില്‍ നവീന്‍ ഗുരുംഗും ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ഡെന്‍സലും നേടിയ ഗോളുകള്‍ രാജസ്ഥാനെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചു. 
ഒമ്പതാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളടിച്ചത് ഒക്യേരെയായിരുന്നു. എന്നാല്‍ 58ാം മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തിയ ഡെന്‍സല്‍ ഹാട്രിക്കിലൂടെ രാജസ്ഥാന് വിജയം നല്‍കി. 11 കളികളില്‍ രാജസ്ഥാന്റെ മൂന്നാം ജയമാണ് ഇത്. ട്രാവു ഒരു കളിയേ ജയിച്ചിട്ടുള്ളൂ. 
ഐ.എസ്.എല്ലില്‍ ഈസ്റ്റ്ബംഗാളും ഒഡിഷ എഫ്.സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 

Latest News