ചൈനയില്‍ കളിക്കാന്‍ അന്നസ്ര്‍ ഒരുങ്ങുന്നു

റിയാദ് - അടുത്ത വര്‍ഷം ചൈനയില്‍ പര്യടനം നടത്തുമെന്ന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ക്ലബ്ബായ അന്നസര്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ചൈനീസ് ക്ലബ്ബുകളുമായി അന്നസ്ര്‍ ഏറ്റുമുട്ടും. ആദ്യമായാണ് അന്നസര്‍ ചൈനയില്‍ കളിക്കുന്നത്. 
അതിനിടെ, സ്റ്റീവന്‍ ജെറാഡ് പരിശീലിപ്പിക്കുന്ന അല്‍ഇത്തിഫാഖിനെ സൗദി പ്രൊ ലീഗില്‍ അന്നസ്ര്‍ 3-1 ന് തോല്‍പിച്ചു. ഇടവേളക്ക് അല്‍പം മുമ്പ് ബ്രസീല്‍ സ്‌ട്രൈക്കര്‍ അലക്‌സ് ടെലിസാണ് ആദ്യ ഗോളടിച്ചത്. 59ാം മിനിറ്റില്‍ മാഴ്‌സലൊ ബ്രോസവിച് ലീഡുയര്‍ത്തി. 17 കളികളില്‍ 40 പോയന്റുമായി അന്നസ്ര്‍ രണ്ടാം സ്ഥാനത്താണ്. സെര്‍ജി മിലിന്‍കോവിച് സാവിച്ചിന്റെ ഹാട്രിക്കില്‍ അബഹയെ 7-0 ന് തോല്‍പിച്ച അല്‍ഹിലാല്‍ 50 പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. അലക്‌സാണ്ടര്‍ മിത്രോവിച്, സാലിം അല്‍ദോസരി, മുഹമ്മദ് കാനു, റൂബന്‍ നെവെസ് എന്നിവരും സ്‌കോര്‍ ചെയ്തു. റിയാദ് മഹ്‌റേസിന്റെ ഗോളില്‍ അല്‍ഹസമിനെ 4-0 ന് കീഴടക്കിയ അല്‍അഹ്‌ലി മൂന്നാം സ്ഥാനത്തുണ്ട്. ഇത്തിഫാഖ് എട്ടാമതാണ്. 
 

Latest News