ചുകുവു ഹാട്രിക്, അഞ്ച് ഗോള്‍ ജയവുമായി ജാംഷഡ്പൂര്‍

ഹൈദരാബാദ് - മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് ഈ സീസണിലെ ഐ.എസ്.എല്ലില്‍ 11ാം റൗണ്ടിലും ജയിക്കാനായില്ല. വാലറ്റക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഡാനിയല്‍ ചീമ ചുകുവിന്റെ ഹാട്രിക്കില്‍ ജാംഷഡ്പൂര്‍ എവേ മത്സരം 5-0 ന് ജയിച്ചു. ഈ സീസണില്‍ ജാംഷഡ്പൂരിന്റെ രണ്ടാം ജയമാണ് ഇത്. ചുകുവു രണ്ടാം മിനിറ്റില്‍ സ്‌കോറിംഗ് തുടങ്ങി. 20, 79 മിനിറ്റുകളിലായി ഹാട്രിക് തികച്ചു. സെയ്മിന്‍ലന്‍ ദൗംഗലാണ് മറ്റൊരു ഗോളടിച്ചത്. ജോനാഥന്‍ മോയയുടെ സെല്‍ഫ് ഗോള്‍ ഹൈദരാബാദിന് കൂനിന്മേല്‍ കുരുവായി. ജാംഷഡ്പൂരിന്റെ ആദ്യ ജയവും ഹൈദരാബാദിനെതിരെയാണ്, ഹോം മത്സരത്തില്‍ 1-0 ന്. 
11 റൗണ്ട് കഴിഞ്ഞപ്പോള്‍ ഹൈദരാബാദിന് നാല് പോയന്റേയുള്ളൂ, ജാംഷഡ്പൂരിന് ഒമ്പതും. 

Latest News