ഇന്ത്യന്‍ വനിതാ ലീഗ്: ഗോകുലത്തിന് ആദ്യ തോല്‍വി

ഭുവനേശ്വര്‍ - നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളില്‍ ആദ്യ തോല്‍വി. കലിംഗ സ്‌റ്റേഡിയത്തില്‍ ആതിഥേയരാ ഒഡിഷ എഫ്.സിയോട് ഗോകുലം 0-2 ന് പൊരുതിത്തോറ്റു. ഇരുപകുതികളിലായി പ്യാരി സാസയും ലിന്‍ഡ കോമും ഗോളടിച്ചു. ഗോള്‍വ്യത്യാസത്തില്‍ കിക്ക്‌സ്റ്റാര്‍ട് എഫ്.സിയെ മറികടന്ന് ഒഡിഷ ഒന്നാം സ്ഥാനത്തെത്തി. ഇരു ടീമുകള്‍ക്കും രണ്ട് കളിയില്‍ ആറ് പോയന്റുണ്ട്. മൂന്ന് കളിയില്‍ നാല് പോയന്റുമായി ഗോകുലം മൂന്നാം സ്ഥാനത്താണ്. 
കളിയിലുടനീളം ഗോകുലം ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിംഗില്‍ അവര്‍ക്ക് തുടരെ പിഴച്ചു. 10 ഷോട്ടും ഗോളായില്ല. ഏഴ് ഷോട്ടുകളില്‍ രണ്ടെണ്ണം ഒഡിഷ ലക്ഷ്യത്തിലെത്തിച്ചു. ഗോളി ശ്രേയ ഹൂഡയുടെ മിന്നുന്ന പ്രകടനമാണ് ഒഡിഷക്ക് വിജയം സമ്മാനിച്ചത്. 

 

Latest News