ഐ.പി.എല്‍ ലേലത്തില്‍ കളിക്കാരന്‍ മാറി, അബദ്ധം പഞ്ചാബിന്

ദുബായ് - ഐ.പി.എല്‍ ലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് ആളു മാറി ശശാങ്ക് സിംഗിനെ ടീമിലെടുത്തു. അബദ്ധം ലേലത്തിന് നേതൃത്വം നല്‍കിയ മല്ലിക സിംഗിനെ അറിയിച്ചെങ്കിലും മാറ്റി ലേലം നടത്താന്‍ അവര്‍ തയാറായില്ല. 
അതിവേഗ ലേലത്തിലാണ് ഛത്തിഗ്ഢിന്റെ മുപ്പത്തിരണ്ടുകാരനെ പഞ്ചാബ് 20 ലക്ഷം രൂപക്ക് ലേലം കൊണ്ടത്. ബാറ്റിംഗ് ഓള്‍റൗണ്ടര്‍ക്കായി മറ്റാരും മുന്നോട്ടുവന്നില്ല. തങ്ങളുദ്ദേശിച്ച കളിക്കാരനെയല്ല ലഭിച്ചതെന്ന് വ്യക്തമായതോടെ ടീം ഉടമകളായ പ്രീതി സിന്‍ഡയും നെസ് വാഡിയയും മല്ലിക സിംഗിനെ സമീപിച്ചു. എന്നാല്‍ ലേലമുറപ്പിച്ചു കഴിഞ്ഞാല്‍ പുനഃപരിശോധിക്കാനാവില്ല എന്നാണ് ചട്ടം. ശശാങ്കിനെ ടീമിലെടുത്തതില്‍ സന്തോഷമേയുള്ളൂ എന്ന് കാണിച്ച് പിന്നീട് പഞ്ചാബ് പ്രസ്താവനയിറക്കി. 

Latest News