മഹാമേള തുടങ്ങി, കൊറിയകള്‍ ഒരുമിച്ച്

വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് തിരശ്ശീല ഉയര്‍ന്നു. നീരജ് ചോപ്ര ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തി.  മൂന്നു മണിക്കൂറോളം ഉദ്ഘാടനച്ചടങ്ങ് നീണ്ടുനിന്നു. കൊറിയകള്‍ ഒരുമിച്ചാണ് അടിവെച്ചത്.
വന്‍മലയുടെ പശ്ചാത്തലത്തിലൊരുക്കിയ കൂറ്റന്‍ സ്‌റ്റേജിന് ഇന്തോനേഷ്യയുടെ സുന്ദരമായ ചെടികളും പൂക്കളും അലങ്കാരമായി. 120 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 26 മീറ്റര്‍ ഉയരവുമുള്ളതായിരിന്നു വേദി. നാലായിരത്തോളം കാലാകാരന്മാരും കലാകാരികളും വന്‍കരയിലെ കായികപ്രേമികളെ കൈയിലെടുത്തു. ഇന്തോനേഷ്യയിലെ പ്രമുഖ ഗായകരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. ജക്കാര്‍ത്തയിലും പാലെംബാംഗിലുമായാണ് ഏഷ്യാഡ്. ആദ്യമായാണ് ഏഷ്യന്‍ മഹാ കായികമേള രണ്ട് വേദികളിലായി അരങ്ങേറുന്നത്.
 

Latest News