കോഹ്‌ലിക്കുമില്ല സെഞ്ചുറി

 

കോഹ്‌ലിക്കുമില്ല സെഞ്ചുറി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മൂന്നു റണ്‍സ് വ്യത്യാസത്തില്‍ സെഞ്ചുറി നഷ്ടപ്പെട്ടു. ആദില്‍ റഷീദാണ് കോഹ്‌ലിയെ സ്ലിപ് ഫീല്‍ഡറുടെ കൈയിലെത്തിച്ചത്. അഞ്ചിന് 279 ലാണ് ഇന്ത്യ. 
 

രഹാനെക്ക് സെഞ്ചുറി നഷ്ടം

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയെ (81) പുറത്താക്കാന്‍ സ്ലിപ്പില്‍ അലസ്റ്റര്‍ കുക്കിന്റെ ഉജ്വല ക്യാച്ച്. മൂന്നിന് 81 ല്‍ കൈകോര്‍ത്ത വിരാട് കോഹ്‌ലിയും രഹാനെയും 159 റണ്‍സ് കൂട്ടുകെട്ടിലൂടെ ടീമിനെ കരകയറ്റിയിരുന്നു. സ്‌കോര്‍ 241 ലെത്തി നില്‍ക്കെയാണ് രഹാനെയെ നഷ്ടപ്പെട്ടത്.
 

 

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. മൂന്നിന് 189 ലാണ് ഇന്ത്യ ചായക്കു പിരിഞ്ഞത്.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലഞ്ചാവുമ്പോഴേക്കും ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ചേതേശ്വര്‍ പുജാര (14) പതിവില്ലാത്ത വിധം ഹുക്ക് ഷോട്ടിന് ശ്രമിച്ച് പുറത്താവുമ്പോള്‍ സ്‌കോര്‍ 82 ലെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. ഓപണര്‍മാരായ ശിഖര്‍ ധവാന്‍ 935), കെ.എല്‍ രാഹുല്‍ (23) എന്നിവരും പുറത്തായി. മൂന്നു വിക്കറ്റും ക്രിസ് വോക്‌സിനാണ്. 

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരുപതുകാരനായ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരമൊരുക്കി. ബാറ്റിംഗില്‍ പരാജയപ്പെട്ട ദിനേശ് കാര്‍ത്തികിനെ ഒഴിവാക്കി. റിഷഭ് നാല് ട്വന്റി20 ഇന്ത്യക്കു കളിച്ചിരുന്നു.
ടീമില്‍ മൂന്നു മാറ്റങ്ങളുണ്ട്. സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം ഫിറ്റ്‌നസ് വീണ്ടെടുത്ത ജസ്പ്രീത് ബുംറയെ കൊണ്ടുവന്നു. മുരളി വിജയെ ഒഴിവാക്കി ശിഖര്‍ ധവാനെ തിരിച്ചുവിളിച്ചു. ട്രെന്റ്ബ്രിഡ്ജ് പിച്ചില്‍ ഇംഗ്ലണ്ട് പെയ്‌സ്ബൗളര്‍മാര്‍ക്ക് പന്ത് നന്നായി ചലിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ പന്തിന്റെ വശങ്ങളിലേക്കുള്ള ചലനം ഏറെയായതിനാല്‍ ബാറ്റ്‌സ്മാന്മാരുടെ എഡജ് നേടിയെടുക്കാനായില്ല. 

Latest News