ജിദ്ദ - കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ബ്രസീലിലെ ഫഌമിനന്‍സ് ഇന്ന് ക്ലബ്ബ് ലോകകപ്പ് സെമിഫൈനലില്‍ ഈജിപ്തിലെ അല്‍അഹ്‌ലിയുമായി ഏറ്റുമുട്ടുകയാണ്. രാത്രി ഒമ്പതിനാണ് കളി തുടങ്ങുക.
ബ്രസീല്‍ ദേശീയ ടീമിന്റെ കോച്ച് കൂടിയായ ഫെര്‍ണാണ്ടൊ ഡിനിസാണ് ഫഌമിനന്‍സിന്റെ പരിശീലകന്‍. ഫഌമിനന്‍സ് ഡിഫന്‍സില്‍ മാഴ്‌സെലൊ ഉണ്ടാവും. അഞ്ചാമത്തെ ക്ലബ്ബ് ലോകകപ്പാണ് മാഴ്‌സെലൊ ലക്ഷ്യമിടുന്നത്. ആദ്യ നാലെണ്ണം റയല്‍ മഡ്രീഡിനൊപ്പമായിരുന്നു. ലോക ഫുട്‌ബോളില്‍ ഏറ്റവുമധികം കിരീടം നേടിയ കളിക്കാരിലൊരാളാണ് മാഴ്‌സെലൊ.
നാല്‍പത്തിമൂന്നുകാരന്‍ ഫാബിയൊ ഫഌമിനന്‍സിന്റെ വല കാക്കും. നാല്‍പതുകാരന്‍ ഫാബിയൊ മെലോയും ടീമിലുണ്ട്. ജര്‍മന്‍ കാനൊ ഈ സീസണില്‍ 40 ഗോളടിച്ച കളിക്കാരനാണ്. പതിനാലാം തവണയാണ് ഹുസൈന്‍ അല്‍ശാഹത് ക്ലബ്ബ് ലോകകപ്പില്‍ അല്‍അഹ്‌ലിയുടെ ജഴ്‌സിയിടുക.






