ക്ലബ്ബ് ലോകകപ്പ് 2025 ചിത്രമായി, ഏഷ്യയില്‍ നിന്ന് നാല് ടീമുകള്‍

ജിദ്ദ - പുതിയ രൂപത്തില്‍ 2025 മുതല്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പിന്റെ വിശദാംശങ്ങള്‍ ജിദ്ദയില്‍ നടന്ന ഫിഫ കൗണ്‍സില്‍ പുറത്തുവിട്ടു. 32 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് അമേരിക്കയിലാണ്. റയല്‍ മഡ്രീഡും മാഞ്ചസ്റ്റര്‍ സിറ്റിയും ജൂണ്‍ 15 മുതല്‍ ജൂലൈ 13 വരെ നടക്കുന്ന ആദ്യ എഡിഷനില്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. 
എട്ട് ഗ്രൂപ്പുകളില്‍ നിന്ന് രണ്ടു ടീമുകള്‍ വീതം പ്രി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. യൂറോപ്പില്‍ നിന്ന് 12 ടീമുകളും ലാറ്റിനമേരിക്കയില്‍ നിന്ന് ആറ് ടീമുകളും കളിക്കും. ആഫ്രിക്കക്കും ഏഷ്യക്കും കോണ്‍കകാഫിനും നാല് വീതം സ്ഥാനങ്ങളാണ്. ഓഷ്യാനക്ക് ഒന്നും. 
2021 മുതലുള്ള യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സിയും റയലും സിറ്റിയും കളിക്കും. 2024 ലെ ചാമ്പ്യന്മാര്‍ക്കും സ്ഥാനം ലഭിക്കും. റാങ്കിംഗ് അനുസരിച്ച് പി.എസ്.ജി, ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്‍, പോര്‍ടൊ, ബെന്‍ഫിക്ക ടീമുകള്‍ക്കും ബെര്‍ത്ത് ലഭിക്കും. 
 

Latest News