ജിദ്ദ - ക്ലബ്ബ് ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനിലെ ഉറാവ റെഡ് ഡയമണ്ട്സ് ഏകപക്ഷീയമായ ഒരു ഗോളിന് കോണ്‍കകാഫ് ചാമ്പ്യന്മാരായ മെക്സിക്കോയിലെ ലിയോണിനെ തോല്പിച്ചു. എഴുപത്തെട്ടാം മിനിറ്റില്‍ അലക്സ് ഷാള്ക്കാണ് ഗോളടിച്ചത്. എണ്പത്തിനാലാം മിനിറ്റില്‍ വില്യം ടെസിലൊ പുറത്തായതോടെ ലിയോണിന്റെ തിരിച്ചുവരവ് അവതാളത്തിലായി.
ഉറാവ സെമിഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് നേരിടുക. രണ്ടാം സെമിയില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ഫഌമിനന്‍സ് സൗദി ചാമ്പ്യന്മാരായ അല്ഇത്തിഹാദിനെയോ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിലെ അല്‍ അഹലിയെയോ നേരിടും.






