ലണ്ടന്‍ - ഇന്ത്യക്കെതിരെ അഞ്ചു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഇരുപതുകാരന് സ്പിന്നര്‍ ശുഐബ് ബഷീറിനെ ഉള്‍പെടുത്തി. പതിനാറംഗ ടീമില്‍ മറ്റു രണ്ട് പുതുമുഖങ്ങള്‍ കൂടിയുണ്ട് -ഇടങ്കൈയന്‍ സ്പിന്നര്‍ ടോം ഹാര്‍ട്ലി, ഫാസ്റ്റ്ബൗളര്‍ ഗസ് ആറ്റ്കിന്സണ് എന്നിവര്‍. ഹാര്ട്ലിയും ആറ്റ്കിന്‍സനും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് കളിച്ചിട്ടുണ്ട്. റിഹാന് അഹമദ്, ജാക്ക് ലീച്ച്, ഹാര്‍ട്ലി, ബഷീര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ബഷീര്‍ ജൂണിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്.
ശസ്ത്രക്രിയ കഴിഞ്ഞ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ആദ്യ ടെസ്റ്റ് കളിക്കുമോയെന്ന് വ്യക്തമല്ല. വിക്കറ്റ്കീപ്പര്‍ ബെന്‍ ഫോക്സിനെ തിരിച്ചുവിളിച്ചു.
യു.എ.ഇയില്‍ പരിശീലനം കഴിഞ്ഞാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തുക. ജനുവരി 25 ന് ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. വിശാഖപട്ടണം, രാജ്കോട്, റാഞ്ചി, ധര്‍മശാല എന്നിവടങ്ങളിലാണ് മറ്റു മത്സരങ്ങള്‍.






