ഓവറുകള്‍ക്കിടയില്‍ ഐ.സി.സി കണ്ണുകള്‍, ഒരു മിനിറ്റ് നിര്‍ണായകം

ദുബായ് -ഓവറുകള്‍ക്കിടയിലെ ഇടവേള നിയന്ത്രിക്കാന്‍ സ്‌റ്റോപ് ക്ലോക്ക് നാളെ മുതല്‍ ട്വന്റി20യിലും ഏകദിനങ്ങളിലും ഐ.സി.സി നടപ്പാക്കുന്നു. ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ട്വന്റി20യിലാണ് ഇത് ആദ്യമായി പരീക്ഷിക്കുക. ഒരു ഓവര്‍ കഴിഞ്ഞ് 60 സെക്കന്റിനകം അടുത്ത ഓവര്‍ എറിയാന്‍ ബൗളിംഗ് ടീം സജ്ജമായിരിക്കണം. മൂന്നു തവണ സമയക്രമം തെറ്റിയാല്‍ അഞ്ച് റണ്‍സ് പിഴ ലഭിക്കും. 

ഗകെബെര്‍ഹ - ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 മത്സരത്തിനും കാലവസ്ഥാ ഭീഷണി. ആദ്യ മത്സരം പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. നാളത്തെ കളിയുള്‍പ്പെടെ ലോകകപ്പിന് മുമ്പ് ഇനി അഞ്ച് മത്സരമേ ഇന്ത്യക്ക് മുന്നിലുള്ളൂ. ദക്ഷിണാഫ്രിക്കക്കാവട്ടെ ഈ പരമ്പരക്കു ശേഷം ടീമിനെ പ്രഖ്യാപിക്കണം. ലോകകപ്പിന് തൊട്ടുമുമ്പ് വെസ്റ്റിന്‍ഡീസുമായി പരമ്പര കളിക്കുന്നതു വരെ അവര്‍ക്ക് ട്വന്റി20 മത്സരങ്ങളില്ല. ഇന്ത്യ ഈ പരമ്പരക്കു ശേഷം അഫ്ഗാനിസ്ഥാനുമായി പരമ്പര കളിക്കും. 
മുകേഷ്‌കുമാര്‍, മുഹമ്മദ് സിറാജ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരമാണ് ഈ പരമ്പര. ശുഭ്മന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതോടെ ഓപണിംഗില്‍ ഋതുരാജ് ഗെയ്കവാദിന് ഭീഷണിയുയരും. ഒരു സ്പിന്നറുടെ സ്ഥാനത്തിനായി രവി ബിഷ്‌ണോയിയും കുല്‍ദീപ് യാദവും മത്സരിക്കും. 
അവസാനമായി ഇന്ത്യയെ ട്വന്റി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്ക തോല്‍പിച്ചത് 2015 ലാണ്. അതിന് ശേഷം രണ്ട് പരമ്പര ഇന്ത്യ ജയിച്ചു, രണ്ടെണ്ണം സമനിലയായി. 

Latest News