പിടിച്ചുവെച്ച സ്‌പൈസ് ജെറ്റ് വിട്ടുനല്‍കാന്‍ ദുബായ് കോടതി ഉത്തരവ്

ദുബായ്- ഒക്ടോബര്‍ അവസാനം ദുബായില്‍ പിടിച്ചുവെച്ച സ്‌പൈസ് ജെറ്റ് വിമാനം വിട്ടുനല്‍കാന്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി ഉത്തരവിട്ടു. ഡിസംബര്‍ ഏഴിന് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ നടന്ന ഹിയറിംഗില്‍ സ്പൈസ് ജെറ്റിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് സ്പൈസ് ജെറ്റ് പ്രസ്താവനയില്‍ പറയുന്നത്. 

അതോടൊപ്പം സ്പൈസ് ജെറ്റിന് ഉണ്ടായ നഷ്ടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജഡ്ജി നിര്‍ദ്ദേശം നല്‍കി. സ്പൈസ് ജെറ്റിന്റെ നിയമപരമായ ചെലവുകള്‍ നല്‍കാനും കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ റജിസ്‌ട്രേഷനുള്ള ചില വിമാനങ്ങളിലെ എന്‍ജിനുകളുമായി ബന്ധപ്പെട്ട് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായാണ് വിമാനം ദുബായ് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിച്ചുവെച്ചത്.

Latest News