ഐ.എസ്.എല്‍: രണ്ട് ഗോള്‍ ലീഡ് തുലച്ച് ചെന്നൈയന്‍

ജാംഷഡ്പൂര്‍ -ഐ.എസ്.എല്‍ ഫുട്‌ബോളില്‍ ചെന്നൈയന്‍ എഫ്.സി രണ്ടു ഗോള്‍ ലീഡ് തുലച്ച് ജാംഷഡ്പൂരുമായി 2-2 സമനില വഴങ്ങി. ഒമ്പതാം മിനിറ്റില്‍ ഫാറൂഖ് ചൗധരിയും നാല്‍പതാം മിനിറ്റില്‍ നിംഗ്‌തോയ്ന്‍ഗാംബ മീഠെയും ചെന്നൈയന് 2-0 ലീഡ് സമ്മാനിച്ചതായിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പി.സി ലാല്‍ദിന്‍പുയയും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാനിയേല്‍ ചീമ ചുകുവും ജാംഷഡ്പൂരിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. 
ഒമ്പത് കളികളില്‍ നാലാമത്തെ സമനിലയോടെ ചെന്നൈയന്‍ ഏഴാം സ്ഥാനത്താണ് (9 പോയന്റ്). ജാംഷഡ്പൂര്‍ അഞ്ചാമത്തെ സമനിലയോടെ (6) പത്താം സ്ഥാനത്തും.
 

Latest News