മലപ്പുറം-കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ (കെ.പി.എല്‍) ഗോകുലം കേരള എഫ്.സി.ക്ക് കിടിലന്‍ ജയം. 6-2 ന് ബാസ്കോ ഒതുക്കുങ്ങലിനെയാണ് കീഴടക്കിയത്. ഗോകുലത്തിനായി ഷിജിന് ഹാട്രിക്(43, 70, 90+3) നേടി. മുഹമ്മദ് ആഷിഖ്(മൂന്ന്), ബിബിന്‍ അജയന്(45+3), നജീബ്(59) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ഷെറിം മാട്ടുമ്മല്‍(45+79) ബാസ്കോക്കായി ഇരട്ട ഗോള്‍ നേടി. രണ്ടാമത്തെ മത്സരത്തില്‍ മുത്തൂറ്റ് ഫുട്ബോള്‍ അക്കാദമി 3-2 ന് കെ.എസ്.ഇ.ബി.യെ പരാജയപ്പെടുത്തി. മുത്തൂറ്റിനായി ജുനൈന്‍ (മൂന്ന്, 57,70) ഹാട്രിക് നേടി. കെ.എസ്.ഇ.ബി.ക്കായി ബിലാല്‍ (31), ജോണ്‍ പോള്‍(90+4) എന്നിവര്‍ ഗോള്‍ നേടി. വെള്ളിയാഴ്ച വൈകീട്ട് നാലിനു കോവളം എഫ്.സി.യും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. വൈകീട്ട് ഏഴിനു ലൂക്ക സോക്കര്‍ ക്ലബ്ബ് റിയല്‍ മലബാര്‍ എഫ്.സി. കൊണ്ടോട്ടിയെ നേരിടും.






