ബംഗളൂരു - ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ പെറൂജിയ (ഇറ്റലി) ജയത്തോടെ തുടങ്ങി. ബ്രസീല്‍ ടീം മിനാസുമായുള്ള മത്സരത്തില്‍ അവര്‍ നേരിട്ടുള്ള സെറ്റുകളില്‍ ജയിച്ചു. 25-18, 26-24, 25-22 നാണ് പെറൂജിയ ജയിച്ചത്.
ഉദ്ഘാടന ദിവസം ജയിച്ച സണ്റ്ററി സണ്‍ബേഡ്സ് (ജപ്പാന്) ബ്രസീലിലെ സദ ക്രുസേരിയോയോട് അഞ്ചു സെറ്റ് ത്രില്ലറില്‍ 25-21, 31-29, 28-30, 22-25, 15-12 ന് തോറ്റു.






