കേരള ക്രിക്കറ്റിലെ കലാപം, 13 കളിക്കാര്‍ക്ക് നോട്ടീസ്

ക്യാപ്റ്റന്‍ സചിന്‍ ബേബിക്കെതിരെ കലാപം സൃഷ്ടിച്ച കേരളാ ക്രിക്കറ്റ് ടീമിലെ 13 കളിക്കാര്‍ക്കും കെ.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരു മുന്‍ ക്യാപ്റ്റന്റെ നേതൃത്വത്തിലാണ് സചിന്‍ ബേബിക്കെതിരെ ഒപ്പുശേഖരണം നടന്നതെന്ന് കെ.സി.എ നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായി എന്നാണ് സൂചന. സഞ്ജു സാംസണ്‍, റയ്ഫി വിന്‍സന്റ് ഗോമസ്, രോഹന്‍ പ്രേം എന്നീ മുന്‍ ക്യാപ്റ്റന്മാര്‍ ഒപ്പു വെച്ചവരിലുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമയിലായതിനാല്‍ സഞ്ജു തെളിവെടുപ്പിന് ഹാജരായില്ല. 
ക്യാപ്റ്റനെതിരെ പരസ്യമായി രംഗത്തുവന്ന് കേരളാ ക്രിക്കറ്റിന് മാനക്കേടുണ്ടാക്കിയതിന് 10 ദിവസത്തിനകം കാരണം കാണിക്കണമെന്നാണ് എല്ലാവരോടും നിര്‍ദേശിച്ചിരിക്കുന്നത്. 
 

Latest News